|    Nov 24 Fri, 2017 8:14 pm
FLASH NEWS

റെയില്‍വേ മേല്‍പ്പാലത്തിനു താഴെയുള്ള വെള്ളക്കെട്ട് അപകട ഭീഷണിയായി

Published : 9th June 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: വെള്ളക്കെട്ടും കഴിയും കാരണം ചെങ്ങന്നൂര്‍ റയില്‍വേ മേല്‍പ്പാലത്തിനു താഴെയുള്ള ഭാഗം അപകട തുരുത്തായി മാറി. മാവേലിക്കര  കോഴഞ്ചേരി എം കെ റോഡില്‍ പേരിശ്ശേരിറയില്‍വേ ഓവര്‍ ബ്രിഡ്ജിനു താഴെ വെള്ളക്കെട്ടും കുഴികളും രൂപപ്പെട്ടതോടെ ഇരുചക്രവാഹനയാത്രക്കാര്‍, കാല്‍നടക്കാര്‍ എന്നിവര്‍ക്കു ഇതു വഴിയുള്ള സഞ്ചാരം ദുഷ്‌ക്കരവും, അപകടകരവുമായി മാറി. കഴിഞ്ഞ ദിവസം പേരിശ്ശേരി സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ഗട്ടറില്‍ വീണു സാരമായി പരിക്കേറ്റു.വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പലവിധ പരിക്ഷണങ്ങളും ഇവിടെ നടത്തി നോക്കിയിട്ടുണ്ടെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. മുകളില്‍ പാലത്തില്‍ കൂടി തീവണ്ടികള്‍ കടന്നു പോകുമ്പോള്‍ അതിനുള്ളിലെ ശുചി മുറികളില്‍ നിന്നും വീഴുന്ന മലിനജലവും മറ്റും താഴെയുള്ള വെള്ളക്കെട്ടിലേക്കും ,ഇതു വഴി കടന്നു പോകുന്നവരുടെ ദേഹത്തേക്കുമാണ് പതിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക