|    Jun 27 Tue, 2017 4:07 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റെയില്‍വേ മേല്‍പ്പാലം: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെയുള്ള 162 ലെവല്‍ ക്രോസുകളില്‍ ജനസാന്ദ്രതയും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതു സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ഡിസംബര്‍ 31നകം തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍മാര്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് നിര്‍ദേശിച്ചു. പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച കേസിലാണ് നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക