|    Jul 22 Sun, 2018 10:46 am
FLASH NEWS

റെയില്‍വേ മേല്‍പാലം; വിജ്ഞാപനം ഉടന്‍

Published : 1st November 2016 | Posted By: SMR

കാഞ്ഞങ്ങാട്: നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് റെയില്‍വേ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഈ മാസം തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സൂചന. കോട്ടച്ചേരി ഗാര്‍ഡര്‍വളപ്പില്‍ നിന്നും ആരംഭിക്കുന്ന മേല്‍പ്പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് ഡിസ്ട്രിക്ട് ലെവല്‍ പര്‍ച്ചേസ് കമ്മിറ്റി ശുപാര്‍ശ ചെയ്ത വില സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും വില നിശ്ചയിക്കുന്ന നടപടികളും പൂര്‍ത്തിയായി. ഭൂമിയുടെ വിലയും കെട്ടിടങ്ങളുടെയും മരങ്ങളുടെയും വിലയും ഉള്‍പ്പെടുത്തി ഓരോ ഭൂ ഉടമകള്‍ക്കും നല്‍കേണ്ട നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. 25 ഭൂ ഉടമകളുടെ ഭൂമിയാണ് അപ്രോച്ച് റോഡ് നിര്‍മാണത്തിന് ഏറ്റെടുക്കുന്നത്. ഇതില്‍ 22 ഭൂ ഉടമകള്‍ക്ക് കിട്ടേണ്ട തുക സംബന്ധിച്ച നടപടികളാണ് ജില്ലാ ആസ്ഥാനത്ത് പുരോഗമിക്കുന്നത്. ഈമാസം പത്തിനുള്ളില്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് പിന്നാലെ ഭൂമി ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. വിജ്ഞാപനം വരുന്ന മുറക്ക് അതാത് ഭൂ ഉടമകള്‍ സര്‍ക്കാരിന് ഭൂമി രജിസ്റ്റര്‍ ചെയ്ത് നല്‍കണം. ഇവര്‍ക്ക് തുക ചെക്കായി സര്‍ക്കാര്‍ നല്‍കും. കാഞ്ഞങ്ങാട് യതീംഖാനയുടെ 14 സെന്റ് സ്ഥലവും അപ്രോച്ച് റോഡ് നിര്‍മാണത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss