|    Jan 17 Tue, 2017 12:56 am
FLASH NEWS

റെയില്‍വേ ഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി മാറ്റിവെച്ചു

Published : 19th October 2016 | Posted By: Abbasali tf

പുനലൂര്‍: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടിയില്‍ ഇന്ന് നടത്താനിരുന്ന റെയില്‍വേ ഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടതനുസരിച്ച് മാറ്റിവെച്ചു. റെയില്‍വേയുടെയും റവന്യു വകുപ്പിന്റെയും ഉദേ്യാഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായി 20-ാം തിയ്യതി സ്ഥല പരിശോധന നടത്തും.  സ്ഥല പരിശോധനയ്ക്ക് ശേഷം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. റയില്‍വേ വികസനത്തിന് ആവശ്യമായ ഒഴിപ്പിക്കല്‍ എങ്ങനെയായിരിക്കുമെന്നതിനെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. റയില്‍വേയുടെ വികസന പ്രവര്‍ത്തനവും താമസക്കാരുടെ ബുദ്ധിമുട്ടുകളും പരിഗണിക്കും.   റയില്‍വേ ഭൂമിയിലെ താമസക്കാര്‍ക്ക് സ്വയം ഒഴിഞ്ഞ് പോകുവാനും വിലപിടിപ്പുളള സാധനങ്ങള്‍ കേടുപാടു കൂടാതെ മാറ്റുന്നതിനും വേണ്ടിയാണ് എം പിയുടെ ആവശ്യപ്രകാരം ഒരു അവസരം കൂടി നല്‍കുന്നതെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. വികസനത്തിന് ആവശ്യമായ സ്ഥലം എത്രയും പെട്ടെന്ന് ഒഴിപ്പിച്ചില്ലെങ്കില്‍ ഗേജ് മാറ്റ പ്രവര്‍ത്തികള്‍ പ്രതിസന്ധിയിലാവുമെന്നും റെയില്‍വേ അഡീഷണല്‍ ഡിവിഷണല്‍ മാനേജര്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക