|    Mar 27 Mon, 2017 8:36 am
FLASH NEWS

റെയില്‍വേ ഡിവിഷനല്‍ അക്കൗണ്ട്‌സ് ഓഫിസ് കേന്ദ്രീകരിച്ച് കോടികള്‍ തട്ടിയതായി പരാതി

Published : 19th August 2016 | Posted By: SMR

പാലക്കാട്: റെയില്‍വേ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫിസ് കേന്ദ്രീകരിച്ച് കോടി കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി റെയില്‍വേ കോളനി കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അക്കൗണ്ടസ് ഓഫിസ് ജീവനക്കാരനായി വിരമിച്ച രാമന്‍, അതേ ഓഫിസിലെ ദേവന്‍രാജന്‍, അനുജന്‍ എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. ചെറിയ ഫണ്ട് ആരംഭിച്ച് വിശ്വാസം നേടിയെടുത്ത ഈ സംഘം തുടര്‍ന്ന് 25 ലക്ഷം വരെയുള്ള 24 കുറികള്‍ നടത്തിയാണ് വന്‍തട്ടിപ്പിന് കളമൊരുക്കിയത്.
400 ഓളം പേരില്‍ നിന്ന് ചിട്ടി പണം വാങ്ങിയ ഈ സംഘം പിന്നീട് മുങ്ങുകയായിരുന്നുവത്രെ. ഏകദേശം എട്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 100ല്‍പ്പരം പരാതികള്‍ ജില്ലാ എസ് പിക്കും ഹേമാംബിക നഗര്‍ പോലിസിനും നല്‍കിയെങ്കിലും 11 പേരുടെ പരാതിയില്‍ ഒന്നരകോടിയുടെ തട്ടിപ്പ് മാത്രം കേസെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചത്.
ഇത് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനും സഹായകമായി. ഇതിനെതിരെ കര്‍മസമിതി മുന്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്. തട്ടിപ്പ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പണം തിരികെ ലഭ്യമാക്കാന്‍ അവരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍മസമിതി കണ്‍വീനര്‍ സി ഗിരിജ, പി വിജയകുമാര്‍, പത്മ ജി നായര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക