|    Oct 19 Thu, 2017 11:03 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ തള്ളിയ സംഭവം: മൂന്ന് പ്രതികള്‍ പിടിയില്‍

Published : 30th September 2016 | Posted By: SMR

വടകര : ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപം റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ തള്ളിയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. അഴിയൂര്‍ സ്വദേശി സാജിര്‍ (27), വടകര ബീച്ച് റോഡിലെ മുഹമ്മദ് നസീഹ് (29), പുതിയപുരയില്‍ യാസിര്‍ അറഫാത്ത് (26) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് പുലര്‍ച്ചെ 12.10ഓടെയാണ് സംഭവം. ചോറോട് പഞ്ചായത്തിലെ പള്ളിത്താഴം പിവിസി ഹൗസില്‍ ജാസിറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടര്‍ പ്രതികള്‍ മോഷ്ടിച്ചതിനു ശേഷം റെയില്‍വേ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നു. ഇതുവഴി കടന്നുവന്ന തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് സ്‌കൂട്ടറില്‍ കയറിയെങ്കിലും സ്‌കൂട്ടര്‍ തകര്‍ന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ലോകോ പൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ ജാസിറിന്റേതെന്ന് മനസ്സിലായത്.
സ്‌കൂട്ടര്‍ പാളത്തില്‍ തള്ളിയതിനു ശേഷമാണ് പ്രതികള്‍ പള്ളിത്താഴം ഹൗസിലെ അര്‍ഷാദിന്റെ ബൈക്കും തീവച്ച് നശിപ്പിച്ചത്. ജാസിറിനോടും അര്‍ഷാദിനോടമുള്ള വ്യക്തിവിദ്വേഷമാണ് നടപടിക്കു പിന്നിലെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
ഏതാനും ആഴ്ചകളായി വലിയ സാമൂഹികവിരുദ്ധ ശല്യമാണ് ചോറോട് പള്ളിത്താഴം പ്രദേശത്ത് നിലനില്‍ക്കുന്നത്. സ്‌കൂട്ടര്‍ റെയില്‍പാളത്തില്‍ തളളിയതിന് രണ്ടു ദിവസം മുമ്പ്  മല്‍സ്യവില്‍പനക്കാരന്‍ ലത്തീഫിന്റെ ബൈക്കും കേടുവരുത്തിയ സംഭവം ഉണ്ടായിരുന്നു.
കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉള്‍െപ്പടെയുള്ളവര്‍ പ്രതികളെ ചോദ്യംചെയ്യും. റെയില്‍വേ ആക്റ്റ് 150 എ പ്രകാരം തീവണ്ടി അട്ടിമറി ഉള്‍പ്പെടെയുള്ള കേസുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.  പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക