|    Oct 20 Sat, 2018 3:11 am
FLASH NEWS
Home   >  Kerala   >  

റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു

Published : 17th September 2017 | Posted By: shins

തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശ്ശൂര്‍ പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനു സമീപം കോട്ടപ്പുറത്ത് റെയിവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മഴ തുടരുന്നത് കാരണം മണ്ണ് നീക്കം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രാവിലെയോടെ മണ്ണ് നീക്കം ചെയ്തതിനു ശേഷം മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂവെന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, അട്ടപ്പാടിയില്‍ രണ്ടിടത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. അഗളി പഞ്ചായത്തിലെ തൊട്ടിയാങ്കര, പുതൂര്‍ പഞ്ചായത്തിലെ ആനക്കല്ല് എന്നിവിടങ്ങളാണ് ഉരുള്‍പ്പൊട്ടിയത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ചുരം റോഡിലേക്ക് മരങ്ങള്‍കടപുഴകി വീഴുകയും മണ്ണിടിയുകയും ചെയ്തു. ഇത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി.ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിയ്ക്കുന്ന കുടുംബങ്ങളെ സമീപ പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.ഭവാനിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുതൂര്‍ പഞ്ചായത്തിലെ ഇടവാണി, താഴെ ഭൂതയാര്‍ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളില്‍ വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss