|    Oct 17 Tue, 2017 10:40 pm
FLASH NEWS

റെയില്‍വേ ട്രാക്കിലെ സ്‌കൂട്ടര്‍; അന്വേഷണം ഊര്‍ജിതം

Published : 24th September 2016 | Posted By: SMR

വടകര: ചോറോട് ഗെയിറ്റിന് സമീപം റെയില്‍വേ ട്രാക്കില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. വടകര സിഐ സി ഉമേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കേസന്വേഷിക്കുന്നത്. സംഭവത്തില്‍ ചോറോട് പള്ളിത്താഴ പ്രദേശത്തെ 12ഓളം പേരെ ചോദ്യം ചെയ്തു.
ചോദ്യം ചെയ്ത ചിലരില്‍ നിന്നു പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചതായി സൂചനയുണ്ട്. അതേസമയം സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്ന് പോലിസ് വ്യക്തമാക്കി.
സംഭവത്തിന് മുന്നോടിയായി പള്ളിത്താഴയിലുള്ള അര്‍ഷാദ് എന്നയാളുടെ ബജാജ് പള്‍സര്‍ ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. ബൈക്ക് കത്തിച്ചതിന് ശേഷമാണ് തൊട്ടടുത്ത വീടായ പിവിസി ഹൗസിലെ ജാസിറിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടര്‍ മോഷ്ടിച്ച് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്.
ഈ സമയത്ത് ഇതിലൂടെ കടന്ന് വന്ന ജനശതാബ്ദി എക്‌സ്പ്രസ് സ്‌കൂട്ടറില്‍ കയറിയെങ്കിലും സ്‌കൂട്ടര്‍ തകര്‍ന്നതിനാല്‍ വന്‍ ദുരന്തം ഒഴി. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയുള്ള അന്വേഷണമാണ് പോലിസ് നടത്തുന്നത്.
എത്രയും പെട്ടന്ന് തന്നെ പ്രതികളെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലിസ്. വടകര പോലിസ് അന്വേഷണത്തോടൊപ്പം തന്നെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് സംഭവത്തെ കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ പോലിസിന് കൈമാറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക