|    Jan 18 Wed, 2017 11:57 pm
FLASH NEWS

റെയില്‍വേ ട്രാക്കിലൂടെ അശ്രദ്ധമായ യാത്ര; അപകടങ്ങള്‍ക്ക് കാരണമാവുന്നു

Published : 29th July 2016 | Posted By: SMR

അത്താണി: റെയില്‍വേ ട്രാക്കിലൂടെ നടക്കരുതെന്ന പ്രാഥമിക പാഠം മറക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാവുന്നു. ഒരു മാസം മുമ്പ് നെടുപുഴയില്‍ ട്രാക്കിലൂടെ കടന്നു പോവുന്നതിനിടയില്‍ 2 സ്ത്രീകള്‍ മരണമടഞ്ഞതിനു പിന്നാലെയാണ് അത്താണിയിലെ ദുരന്തം.
കഴിഞ്ഞ ദിവസം ഒല്ലൂരില്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയയാള്‍ ട്രാക്കിനടിയില്‍ കുരുങ്ങിയെങ്കിലും സ്റ്റേഷന്‍ മാസ്റ്ററുടെ ഇടപെടലിനെ തുടര്‍ന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ട്രെയിനിടിച്ചും ട്രെയിനില്‍ നിന്നു വീണുമുണ്ടാകുന്ന ഒട്ടുമിക്ക അപകടങ്ങളും അശ്രദ്ധമൂലം ക്ഷണിച്ചുവരുത്തുന്നവയാണ്.
ട്രെയിന്‍ നിര്‍ത്തും മുമ്പേ ചാടിയിറങ്ങുന്നതും ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ ചാടിക്കയറുന്നതും മരണത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്ന സത്യം അറിഞ്ഞുകൊണ്ടു തന്നെയാണ് മിക്കവരും അപകടങ്ങള്‍ ഏറ്റുവാങ്ങുന്നത്. ട്രാക്കുകള്‍ ക്രോസ് ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നറിഞ്ഞിട്ടും റെയില്‍വേ സ്റ്റേഷനുകളില്‍ ലഗേജുമായും മൊബൈല്‍ ഫോണില്‍ സംസാരിച്ചും യാത്രക്കാര്‍ ട്രാക്ക് മുറിച്ചു കടക്കുന്നത് പതിവു കാഴ്ചയാണ്.
റെയില്‍വേ പോലിസിന്റെ ഭാഗത്തു നിന്നും കര്‍ശന നടപടികള്‍ ഉണ്ടാവാത്തതാണ് ഇതിന്റെ അടിസ്ഥാന കാരണം. എളുപ്പവഴി നോക്കി ട്രാക്ക് മുറിച്ചു കടക്കുന്നവര്‍ കാലന്റെ കണക്കു പുസ്തകത്തിലേക്കാണ് എളുപ്പത്തില്‍ യാത്രയാകുന്നതെന്ന തിരിച്ചറിവ് ഉള്‍ക്കൊള്ളണമെന്നാണ് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. നെടുപുഴയില്‍ മഴയത്ത് കുടചൂടി നടന്ന സ്ത്രീകളുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്. അത്താണിയില്‍ അപകടകരമായ വളവാണ് കോളജ് വിദ്യാര്‍ഥിയുടെ ജീവന്‍ കവര്‍ന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക