|    Jan 24 Tue, 2017 2:36 am

റെയില്‍വേ ചരക്കുകൂലി കൂട്ടി

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ബോര്‍ഡ് ചരക്കുകൂലി കൂട്ടി. ദൂരത്തിന് അനുസരിച്ചുള്ള നിലവിലെ സ്ലാബുകളില്‍ മാറ്റം വരുത്തിയാണ് പുതിയ നിരക്കുകള്‍. ഇതോടെ ചരക്കുകൂലി നിരക്കുകളില്‍ 19 ശതമാനം വരെ വര്‍ധനവുണ്ടാവും.
നിരക്കുവര്‍ധന ഇന്ധനവില കൂടാന്‍ കാരണമാകും. സിമന്റ്, വൈദ്യുതി കമ്പനികളെയും ചരക്കുകൂലി വര്‍ധന സാരമായി ബാധിക്കും. ദൂരത്തിന് അനുസരിച്ച് കല്‍ക്കരിയുടെ നിരക്ക് പുനഃക്രമീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്. ടണ്ണിന് 55 രൂപ നിരക്കില്‍ കോള്‍ ടെര്‍മിനല്‍ ചാര്‍ജായി (സിടിഎസ്) ലെവി ഈടാക്കാനാണ് തീരുമാനം. 100 കിലോമീറ്ററില്‍ അധികമുള്ള ദൂരത്തിനു പുതിയ നിരക്ക് ബാധകമാവും.
കടത്തുകൂലി, യാത്രക്കൂലി ഇനത്തില്‍ റെയില്‍വേയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇടിവ് സംഭവിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നത്.
ജൂലൈയിലെ കണക്കു പ്രകാരം 7.74 ശതമാനത്തിന്റെ നഷ്ടമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം റെയില്‍വേക്ക് ഉണ്ടായിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക