|    Nov 18 Sat, 2017 8:12 am

റെയില്‍വേ ഗേറ്റ് അടച്ചില്ല; ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടം ഒഴിവാക്കി

Published : 17th November 2016 | Posted By: SMR

നെട്ടൂര്‍: തിരുനെട്ടൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്ത് അമ്പലക്കടവ് റോഡിലെ റെയില്‍വേ ഗേറ്റ് ട്രെയിന്‍ പോവുന്ന സമയത്ത് അടയ്ക്കാതിരുന്നത് മൂലം ഉണ്ടാവുമായിരുന്ന ദുരന്തം ട്രെയിന്‍ ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം ഒഴിവായി. വൈകീട്ട് മൂന്നരയോ—ടെയായിരുന്നു സംഭവം. സ്‌കൂള്‍വിടുന്ന സമയം ആയതിനാല്‍ റോഡില്‍ തിരക്കായിരുന്നു. ഈ സമയത്താണ് എറണാകുളത്തുനിന്നു കൊല്ലത്തേക്കു പോവുകയായിരുന്ന ട്രെയിന്‍ എത്തിയത്. തിരുനെട്ടൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയതിനു ശേഷം വേഗം കുറച്ചുവന്നതിനാല്‍ ദൂരെനിന്നു തന്നെ ഗേറ്റ് തുറന്നു കിടക്കുന്നതു കണ്ട ഡ്രൈവര്‍ വണ്ടി നിര്‍ത്തി. അപ്പോഴാണ് ഗേറ്റ് കീപ്പര്‍ വിവരം അറിയുന്നത്. ഉടന്‍ ഗേറ്റ് അടക്കുകയും ചെയ്തു. ജിപിഎസ് സംവിധാനം വഴിയാണിപ്പോള്‍ സിഗ്‌നല്‍. മൊബൈല്‍ ഫോണില്‍ സന്ദേശം കിട്ടാതിരുന്നതാണ് കാരണമെന്നും വിവരം അധികൃതരെ അറിയിച്ചതായും ഗേറ്റ് കീപ്പര്‍ പറഞ്ഞു. ഇവിടെ തുരങ്കപാതയ്ക്കായുള്ള ആവശ്യം ഉന്നയിച്ച് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ക്കു നിവേദനം നല്‍കിയതായി ഡിവിഷന്‍ കൗണ്‍സിലര്‍ ബോബന്‍ നെടുംപറമ്പില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക