|    Nov 19 Mon, 2018 10:31 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റെയില്‍വേ ഗതാഗത നിയന്ത്രണം തുടരുന്നു

Published : 9th September 2018 | Posted By: kasim kzm

കൊച്ചി: യാത്രക്കാരെ പ്രതിസന്ധിയിലാക്കി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയുള്ള റെയില്‍വേ ഗതാഗത നിയന്ത്രണം തുടരുന്നു. നാളെ മുതല്‍ 16 വരെ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56043). തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍-കൊല്ലം പാസഞ്ചര്‍ (56333), കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ (56334), ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374), കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388) എന്നീ ട്രെയിനുകളുടെ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ (56663) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ (56664) ഷൊര്‍ണൂരിനും തൃശൂരിനുമിടയിലും ഇന്ന് മുതല്‍ 16 വരെ ഭാഗികമായി സര്‍വീസ് റദ്ദാക്കി. അതേസമയം ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറും (56365) പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറും (56366) നാളെ മുതല്‍ നിലവിലെ സമയപ്രകാരം പൂര്‍ണ തോതില്‍ സര്‍വീസിന് സജ്ജമായതായി റെയില്‍വേ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss