|    May 27 Sat, 2017 9:27 pm
FLASH NEWS

റെയില്‍വേ അടിപ്പാത നിര്‍മാണം അനിശ്ചിതത്വത്തില്‍; വടക്കുമ്പാട് നിവാസികള്‍ ദുരിതത്തില്‍

Published : 9th July 2016 | Posted By: SMR

ഫറോക്ക്: വടക്കുമ്പാട് റെയില്‍വേ അടിപ്പാത നിര്‍മാണ പ്രവൃത്തി അനിശ്ചിതത്തിലായതോടെ നാട്ടുകാര്‍ ദുരിതത്തില്‍. നിര്‍മാണ പ്രവൃത്തി തുടങ്ങിയിട്ട് ഒരു വര്‍ഷമായെങ്കിലും സ്ഥലമേറ്റെടുക്കലും മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുമാണ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിലെ പ്രതിസന്ധി.
പ്രവൃത്തി ആരംഭിച്ചതോടെ താത്കാലിമായി ഉപയോഗിച്ചിരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലവും ഇന്നലെ അടച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ ഏറെ ദുരിതത്തിലായി.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെയും റെയില്‍വേയുടെ സ്ഥലത്തിന്റെയും ഇടയിലൂടെ സമീപത്തെ പുഴയിലേക്ക് കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടാന്‍ കഴിഞ്ഞ ദിവസം ജനീകീയമായി താല്‍ക്കാലിക അഴുക്കുചാല്‍ നിര്‍മിച്ചിരുന്നു. ഇതിലൂടെ ശക്തമായി വെള്ളം ഒഴുകിയതിനാല്‍ സ്ഥലത്തെ മണ്ണ് ഒലിച്ചുപോയെന്നതാണ് ഈ വഴിയും ഇന്നലെ കെട്ടിയടക്കാന്‍ കാരണമായത്.
ഈ വിഴിയും അടഞ്ഞതോടെ പ്രദേശത്തെ സ്‌കൂള്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ യാത്രയും,ജനങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ്, റേഷന്‍ കട, ബസ്സ് സ്‌റ്റോപ്പ്, പളളി, റേഷന്‍ കട എന്നിവിടങ്ങളിലേക്കുള്ള യാത്രയും ദുസ്സഹമായി. റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാവുന്നതോടെ ചാലിയം, കോണത്ത്, മുരുകല്ലിങ്ങല്‍ പ്രദേശങ്ങളിലെ നിവാസികള്‍ക്ക് എളുപ്പത്തില്‍ വടക്കുംമ്പാട് ടൗണിലും മറ്റും എത്താന്‍ സാധിക്കും. പടിഞ്ഞാറുവശത്തുള്ള പൊളിച്ചു മാറ്റേണ്ട കെട്ടിടവും കിഴക്കുഭാഗത്തെ െ്രെഡനേജ് നിര്‍മാണത്തിനാവശ്യമായ സ്വകാര്യ വ്യക്തികളുടെ സ്ഥലവും ഏറ്റെടുക്കുന്ന പ്രവൃത്തിയുമാണ് പ്രതിസന്ധിയിലായത്. വ്യക്തികളുമായി നിരവധി തവണ സ്ഥലമേറ്റടുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും ജനകീയ കമ്മിറ്റിയും ചര്‍ച്ച ചെയ്‌തെങ്കിലും പരിഹാരമാകാതെ നീളുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day