|    Nov 15 Thu, 2018 11:35 am
FLASH NEWS
Home   >  News now   >  

റെയില്‍വേയുടെത് ആസൂത്രിത അവഗണന: പി കെ ഉസ്മാന്‍

Published : 2nd July 2018 | Posted By: G.A.G

തിരൂര്‍ : പുതുതായി അനുവദിച്ച അന്ത്യോദയ എക്‌സ്പ്രസ് അടക്കം 26 ഓളം  ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് മലപ്പുറം ജില്ലയിലെ പ്രധാന സ്‌റ്റേഷനായ തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കാത്തത് റെയില്‍വേ മന്ത്രാലയത്തിന്റെ ആസൂത്രിതമായ അവഗണനയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ഉസ്മാന്‍ പറഞ്ഞു.
എസ്ഡിപിഐ  തിരൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ടതും റെയില്‍വേയുടെ ചരിത്രത്തില്‍ ഏറ്റവും പഴക്കം ചെന്നതും വരുമാനം ഉള്ളതുമായ തിരൂര്‍ സ്‌റ്റേഷനോട് കാലങ്ങളായി തുടരുന്ന അവഗണന നീതീകരിക്കാനാവാത്തതാണ് .അന്ത്യോദയ എക്‌സ്പ്രസ്‌ന് തുടക്കത്തില്‍ സ്‌റ്റോപ്പുകള്‍ അനുവദിക്കാതിരുന്ന ആലപ്പുഴ ,കാസര്‍കോട് തുടങ്ങിയ ജില്ലകളിലെ ജനപ്രതിനിധികളുടെ ഇടപെടല്‍ മൂലം അവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിക്കുക ഉണ്ടായിട്ടുപോലും മലപ്പുറത്തെ ഏക മന്ത്രിയും,എംപിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഈ വിഷയത്തില്‍ മൗനം അവലംബിക്കുന്നത് പ്രതിഷേധാര്‍ഹമാണ് .മലപ്പുറത്തിന് ഒരു റെയില്‍വേ സഹമന്ത്രി ഉണ്ടായിരുന്ന കാലഘട്ടങ്ങളിലും പ്രധാന ട്രെയിനുകള്‍ തിരൂരിനെ കൊഞ്ഞനംകുത്തി കടന്നുപോവുകയാണ് ഉണ്ടായിട്ടുള്ളത് .പേരില്‍മാത്രം മാതൃക സ്‌റ്റേഷന്‍ എന്ന പദവിയും പേറി ഇന്നും അവഗണനയുടെ ഭാണ്ഡവും ഏറി തിരൂര്‍ സ്‌റ്റേഷന്‍ നിലനില്‍ക്കുകയാണ് .ഈ വിഷയത്തില്‍ കൊടിയുടെ നിറം നോക്കാതെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിക്കണമെന്നും ഇതിനായി എസ്ഡിപിഐ എന്നും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു .എസ്ഡിപിഐ തിരൂര്‍ മണ്ഡലം പ്രസിഡണ്ട് നസീം എന്ന അലവി കണ്ണംകുളം ജില്ലാകമ്മിറ്റി അംഗം അഡ്വ:കെ .സി  നസീര്‍ ,റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ .പി .ഒ  റഹമത്തുള്ള , റഹീസ് പുറത്തൂര്‍ ,അഷ്‌റഫ് പുത്തനത്താണി ,സദഖത്തുള്ള താനൂര്‍ ,ലത്തീഫ് പാലേരി ,റഫീഖ് തിരൂര്‍ ,മന്‍സൂര്‍ മാസ്റ്റര്‍ ,ആബിദ് മാസ്റ്റര്‍ ,സി പി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു .അനസ് തിരൂര്‍ ,റസാക്ക് ചെറിയമുണ്ടം ,അബ്ദുറസാക്ക് തൃപ്പങ്കോട് ,ശംസുദ്ധീന്‍ പുറത്തൂര്‍ ,ഫിറോസ് നിറമരുതൂര്‍ ,ഷാഹുല്‍ ഹമീദ് തലക്കാട് ട് അബ്ദുറഹീം മംഗലം എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി .തിരൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്‌റ്റേഷനു മുന്നില്‍ ആര്‍പിഎഫ് ,തിരൂര്‍ പോലീസും ചേര്‍ന്ന് തടഞ്ഞു  .നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss