|    Jul 22 Sat, 2017 12:08 am
FLASH NEWS
Home   >  News now   >  

റെയില്‍വേക്ക് മാത്രമായി പ്രത്യേക ബജറ്റ് ഇനിയില്ല

Published : 13th July 2016 | Posted By: sdq

ന്യൂഡല്‍ഹി: റെയില്‍വേക്കു മാത്രമായി ഇനിമുതല്‍ പ്രത്യേക ബജറ്റ് ഉണ്ടാവില്ല. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ചേര്‍ത്താല്‍ മതിയെന്ന്് കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. എല്ലാം പൊതുബജറ്റിനു കീഴിലാക്കാനുള്ള നീക്കത്തിനോട് യോജിച്ച സുരേഷ് പ്രഭു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. മറ്റു മേഖലയെപ്പോലെ റെയില്‍വേയെ രാഷ്ട്രീയ അതിപ്രസരത്തില്‍ നിന്നു രക്ഷിക്കാനും ദേശീയ ഗതാഗതനയം കൃത്യമായി നടപ്പാക്കാനും കഴിയുമെന്നും മന്ത്രി സൂചിപ്പിച്ചു. നീതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണ് റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കിയാല്‍ മതിയെന്ന ശുപാര്‍ശ നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക