|    Sep 24 Mon, 2018 7:08 am
FLASH NEWS

റെയില്‍വെ ഭൂമിയില്‍ കൈയ്യേറ്റം: നടപടിയെടുക്കുമെന്ന് അധികൃതര്‍

Published : 21st January 2017 | Posted By: fsq

 

കൊട്ടാരക്കര: റയില്‍വെ ഭൂമിയില്‍ വ്യാപകമായ കയ്യേറ്റങ്ങളുണ്ടെന്നും ഡിവിഷണല്‍ റയില്‍വെ മാനേജരേയും ഗേജ് കണ്‍വര്‍ഷന്‍ വിഭാഗത്തെയും ധരിപ്പിച്ച് നടപടികളെടുക്കുമെന്നും മധുര സീനിയര്‍ ഡിവിഷണ്‍ എന്‍ജിനീയര്‍ മനോഹരന്‍   പറഞ്ഞു. എഴുകോണ്‍, കുണ്ടറ ഈസ്റ്റ്, കൊട്ടാരക്കര, മൈലം, മൈലം വില്ലേജ് ഓഫിസ്, കുന്നതു വാതുക്കല്‍, കുര, ആവണീശ്വരം, കാര്യറ എന്നിവടങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സംഘം.  റയില്‍വെ സ്‌റ്റേഷനില്‍ മൂന്നാം പ്ലാറ്റ്‌ഫോം നിര്‍മിക്കാനും മൈലത്ത് വില്ലേജ്ഓഫിസിനു സമീപം അടിപ്പാത നിര്‍മിക്കാനും രൂപരേഖ തയ്യാറാക്കും.  മൈലം ക്ഷേത്രം ഭാഗവും കുന്നത്തുവാതുക്കല്‍ ഭാഗവും ബന്ധിപ്പിക്കുന്ന തരത്തില്‍ അടിപ്പാത നിര്‍മിക്കുന്നതിനുള്ള പദ്ധതി നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവിടെ മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതി തയ്യാറാക്കി റയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും.  ഇവിടെ അടിപ്പാത നിര്‍മിക്കുന്നതിനുള്ള പദ്ധതി നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവിടെ മേല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതി തയ്യാറാക്കി റയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. കൊട്ടാരക്കരയിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ മേല്‍ക്കൂര മാറ്റി സ്ഥാപിക്കുക,  രണ്ടാം പ്ലാറ്റ്‌ഫോം ടൈലുകള്‍ പാകുക, പാര്‍ക്കിങ് മേഖല വിപുലീകരിക്കുക, സ്റ്റേഷന് മുന്നില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുക,  നടപ്പാലത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുക, നശിച്ചു കിടക്കുന്ന കോട്ടേഴ്‌സുകള്‍ പൊളിച്ചു മാറ്റുക, കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുക, ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കുക, അപകട നിലയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുക, കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്നു സംഘം വിലയിരുത്തി. അസി. ഡിവിഷണല്‍ എന്‍ജിനീയര്‍ അരുള്‍രാജ് ശങ്കര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ കറുപ്പുസ്വാമി, വല്‍സല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss