|    Jul 21 Fri, 2017 8:29 am
FLASH NEWS
Home   >  Kerala   >  

റെയില്‍പാളത്തിന് കുറുകെ സ്‌കൂട്ടര്‍ വച്ചു;അട്ടിമറിസാധ്യത പരിശോധിച്ച് ഉദ്യോഗസ്ഥര്‍

Published : 22nd September 2016 | Posted By: mi.ptk

railway_track

കോഴിക്കോട്: വടകര റെയില്‍പാളത്തില്‍ ട്രെയിന്‍ കടന്നുപോകുന്ന സമയം സ്‌കൂട്ടര്‍ വച്ചു. ട്രെയിന്‍ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11മണിയോടെയാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ധി ട്രെയിന്‍ കടന്നുപോകുന്ന സമയത്താണ് പാളത്തില്‍ സ്‌കൂട്ടര്‍ വച്ചത്. സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ച്  കുറച്ച് ദൂരം കടന്ന്‌പോയി നിര്‍ത്തിയ ട്രെയിനിലെ ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് റെയില്‍വേ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. സ്‌കൂട്ടര്‍ പ്രദേശവാസിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രെയിനിടിച്ച് പൂര്‍ണമായും തകര്‍ന്ന നിലയിലാണ് സ്‌കൂട്ടര്‍. സ്‌കൂട്ടര്‍ മോഷ്ടിച്ച് ട്രാക്കില്‍ വച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്റ്റേഷന് സമീപത്തെ ഒരു വീട്ടിലെ ബൈക്കും കാണാതായിരുന്നു. ഇത് പിന്നീട് തീവച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ട്രാക്കില്‍ സ്‌കൂട്ടര്‍ വച്ച സംഭവത്തില്‍ അട്ടിമറി സാധ്യത പോലീസ് അന്വേഷിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക