|    Sep 26 Wed, 2018 10:43 am
FLASH NEWS

റെയിഞ്ച് ഇസ്‌ലാമിക കലാമേളകള്‍ക്ക് ഉജ്ജ്വല സമാപനം

Published : 24th January 2017 | Posted By: fsq

 

പട്ടാമ്പി : വിവിധ വിഭാഗങ്ങളിലായി അന്‍പതോളം ഇനങ്ങളില്‍ മദ്രസകള്‍ പരസ്പരം മാറ്റുരച്ച വിവിധ റൈഞ്ച് ഇസ്ലാമിക കലാമേളകള്‍ അവസാനിച്ചു. തിരുവേഗപ്പുറ റൈഞ്ചില്‍ 160 പോയിന്റ് നേടി കൈപ്പുറം അസാസുല്‍ ഇസ്ലാം മദ്രസ ഒന്നാം സ്ഥാനവും 100 പോയിന്റ് നേടി തര്‍ബിയത്തുല്‍ ഔലാദ് മദ്രസ തെക്കുമ്മല രണ്ടാം സ്ഥാനവും  90 പോയിന്റ് നേടി കിഴുമുറി സിറാജുല്‍ ഇസ്ലാം മദ്രസ കിഴുമുറി മൂന്നാം സ്ഥാനവും നേടി.  കൊപ്പം  റൈഞ്ചില്‍ കൊപ്പം ഇസ്സത്തുല്‍ ഇസ്ലാം മദ്രസക്കാണ് ഒന്നാം സ്ഥാനം. സബീലുസ്സലാം  മദ്രസ അന്‍സാര്‍ നഗര്‍, കൊപ്പം ദാറുല്‍ അഥ്ഫാല്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. പള്ളിപ്പുറം റൈഞ്ചില്‍ അഞ്ചാം തവണയും  267 പോയിന്റോടെ വടക്കുംമുറി  അസാസുല്‍ ഇസ്ലാം മദ്രസ ജേതാക്കളായി. കരുവാന്‍പടി ഖുദ്ദാമുല്‍ ഇസ്ലാം രണ്ടാം സ്ഥാനവും മുര്‍ശിദുസ്സിബ് യാന്‍ കാരക്കുത്ത് മൂന്നാം സ്ഥാനവും നേടി.വിളയൂര്‍ റൈഞ്ചില്‍ മിഫ്ത്താഹുല്‍ ഉലൂം വിളയൂര്‍, മഅ്ദനുല്‍ ഉലൂം തത്തനംപുള്ളി, നുസ്‌റത്തുല്‍ ഇസ്ലാം പപ്പടപ്പടി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. കുലുക്കല്ലൂര്‍ റൈഞ്ചില്‍ തര്‍ബിയത്തുല്‍ അഥ്ഫാല്‍ മുളയങ്കാവ് ഹാട്രിക് നേട്ടത്തോടെ ചാമ്പ്യന്‍മാരായി. ഹയാത്തുല്‍ ഇസ്ലാം എടാംകുന്ന് രണ്ടാം സ്ഥാനവും  ഹിദായത്തുല്‍ ഇസ്ലാം അപ്പംകണ്ടം മൂന്നാം സ്ഥാനവും നേടി.നെല്ലായ അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യയാണ് ജേതാക്കള്‍. ഇര്‍ശാദുസ്സിബ് യാന്‍ ഇരുമ്പാലശ്ശേരി രണ്ടും മിഫ്ത്താഹുല്‍ ഉലൂം മാവുണ്ടിരി മൂന്നും സ്ഥാനം നേടി. കുലുക്കല്ലൂരില്‍ സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് കെപിസി തങ്ങളും കൊപ്പത്ത് എസ്‌വൈ എസ്ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ജിഎം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴയും വിളയൂരില്‍ വാര്‍ഡ് മെമ്പര്‍ വി അഹമ്മദ് കുഞ്ഞിയും  കലാമേളകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss