|    Sep 26 Tue, 2017 5:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റെഡ്ഡി സഹോദരന്‍മാര്‍ ടിഡിപിയില്‍

Published : 3rd December 2015 | Posted By: SMR

വിജയവാഡ: ആന്ധ്രപ്രദേശ് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ ആനം രാമനാരായണ റെഡ്ഡിയും സഹോദരനും മുന്‍ എംഎല്‍എയുമായ ആനം വിവേകാനന്ദ റെഡ്ഡിയും തെലുഗുദേശം പാര്‍ട്ടി(ടിഡിപി)യില്‍ ചേര്‍ന്നു.ആന്ധ്രപ്രദേശില്‍ 2004-2014 കാലയളവില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് മുതിര്‍ന്ന മന്ത്രിയായിരുന്നു ആനം രാമനാരായണ റെഡ്ഡി. ആന്ധ്ര നിയമസഭയില്‍ ഒരംഗം പോലുമില്ലാത്ത കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരിച്ചടിയാണ് റെഡ്ഡി സഹോദരന്‍മാരുടെ കൂറുമാറ്റം.
കഴിഞ്ഞ പതിനഞ്ചു മാസത്തോളം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഇരുവരും. ആന്ധ്രപ്രദേശ് വിഭജനത്തിനെതിരേ മന്ത്രി എന്ന നിലയില്‍ തങ്ങളുടെ പ്രതിഷേധം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചിരുന്നതായും അവര്‍ അത് ചെവിക്കൊണ്ടില്ല എന്നും രാമനാരായണ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന താല്‍പര്യം മുന്‍ നിര്‍ത്തിയാണ് ടിഡിപിയിലേക്ക് പോവുന്നതെന്ന് വിവേകാനന്ദ റെഡ്ഡി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക