|    May 25 Thu, 2017 2:22 pm
FLASH NEWS

റെക്കോഡ് വഴിമാറി; പോഗ്ബ മാഞ്ചസ്റ്ററില്‍

Published : 10th August 2016 | Posted By: SMR

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോളറെ ന്ന ലോകറെക്കോഡ് ഇനി ഫ്രഞ്ച് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്കു സ്വന്തം.
89 മില്യണ്‍ യൂറോയെന്ന ലോകറെക്കോഡ് തുകയ്ക്ക് താരത്തെ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കി. മാഞ്ചസ്റ്ററുമായി അഞ്ചു വ ര്‍ഷത്തെ കരാറിലാണ് പോഗ്ബ ഒപ്പുവച്ചത്.
ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസില്‍ നിന്നാണ് താരം തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്ററി ല്‍ മടങ്ങിയെത്തിയത്. 2012ല്‍ കേവലം 1.5 മില്യണ്‍ യൂറോയ്ക്കാണ് മാഞ്ചസ്റ്റര്‍ പോഗ്ബയെ യുവന്റസിനു വിറ്റത്.
പോഗ്ബയുടെ കൂടുമാറ്റത്തോടെ വെയ്ല്‍സ് സൂപ്പര്‍ താരം ഗരെത് ബേലിനുവേണ്ടി റയ ല്‍ മാഡ്രിഡ് മുടക്കിയ 85 മില്യണ്‍ യൂറോയെന്ന റെക്കോഡാണ് പഴങ്കഥയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day