|    Dec 19 Wed, 2018 11:05 am
FLASH NEWS

റെക്കോഡ് മഴ; പ്രളയം – വീടുകള്‍ വീണ്ടും വെള്ളത്തിലായി

Published : 15th August 2018 | Posted By: kasim kzm

പാലക്കാട്: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പാലക്കാട് നഗരസഭയുടെ പല വാര്‍ഡുളും അകത്തേത്തറ, മലമ്പുഴ, പുതുശ്ശേരി, മുണ്ടൂര്‍, പറളി പഞ്ചായത്തിലെ പല ഭാഗങ്ങളിലും പ്രളയം. മലമ്പുഴ ഡാം, വാളയാര്‍ ഡാം എന്നിവയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയരത്തില്‍ ത ുറന്നുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് പാലക്കാട് നഗരം പ്രളയത്തിലായത്.
ചുള്ളിയാര്‍, മീങ്കര ഡാമുകള്‍ തുറന്നത് ഗായത്രിപുഴയേ ാരത്തും വെള്ളം കയറാന്‍ ഇടയാക്കി. രാവിലെ 45സി.മി ആയിരുന്ന ഷട്ടര്‍ വൈകീട്ടോടെ 60 സെ.മീറായി ഉയര്‍ത്തി. വാളയാറിലെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നതോടെ മുക്കൈപുഴ, കല്‍പ്പാത്തു പുഴയിലൂടെ വെള്ളം കുത്തിയൊലിച്ച് കയറുകയായിരുന്നു.
വൃഷ്ടിപ്രദേശത്ത് മഴതുടരുന്നതിനാല്‍, ഷട്ടറുകള്‍ കൂടുതല്‍ ഉയരത്തില്‍ തുറന്ന് വെള്ളം ഒഴുക്കിവിടേണ്ടിവരും.
കഴിഞ്ഞ ഒമ്പതിനുണ്ടായ പ്രളയത്തെ തുടര്‍ന്ന് വീടൊഴിഞ്ഞുപോയ പ്രദേശങ്ങളില്‍ തന്നെയാണ് ഇന്നലെയും വെള്ളം കയറിയത്. പ്രളയത്തെ അതിജയ ിച്ച ചില വീടുകള്‍ ഇന്നലത്തെ വെള്ളപ്പൊക്കത്തില്‍ തകര്‍ച്ചയിലായി. ചില ഭാഗങ്ങളില്‍ മാത്രം വിള്ളലുകള്‍ വീണ വീടുകള്‍ പൂര്‍ണമായി തകരുകയും ചെയ്തു. മേഖലയില്‍ മഴ തുടരുന്നത് കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss