|    Jul 24 Mon, 2017 10:25 pm
FLASH NEWS
Home   >  Sports  >  Cricket  >  

റെക്കോഡ് നേട്ടക്കാരി മിഥാലിയെ കോഹ്‌ലി അഭിനന്ദിച്ചു; പക്ഷേ ഒരബദ്ധം പറ്റി?

Published : 13th July 2017 | Posted By: ev sports


ലണ്ടന്‍: വനിതാ ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് നേടിയ ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിന് അഭിനന്ദിന പ്രവാഹമാണ് കായിക ലോകത്ത് നിന്ന് ലഭിച്ചത്. ഇന്ത്യയുടെ പ്രമുഖ കായിക താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മിഥാലിക്ക് അഭിനന്ദനം അറിയിച്ചു. പക്ഷേ കോഹ്‌ലിക്ക് ഒരബദ്ധം പറ്റി. ഫേയ്‌സ് ബുക്കില്‍ മിഥാലിക്ക് അഭിനന്ദനം അറിയിച്ച പോസ്റ്റില്‍ ചേര്‍ത്ത ഫോട്ടോ പൂനം റൗത്തിന്റേതായിരുന്നു. ആസ്‌ത്രേലിയക്കെതിരായ മല്‍സരത്തില്‍ പൂനം റൗത്ത് സെഞ്ച്വറിയും മിഥാലി അര്‍ധ സെഞ്ച്വറിയുമാണ് നേടിയത്. എന്തായാലും കോഹ്‌ലിയുടെ അമളി കമന്റിലൂടെ ആരാധകര്‍ ചൂണ്ടികാണിച്ചതിനെത്തുടര്‍ന്ന് കോഹ്‌ലി തന്റെ തെറ്റ് തിരുത്തി മിഥാലിയുടെ ഫോട്ടോ പോസ്റ്റില്‍ ചേര്‍ക്കുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക