|    Jan 23 Mon, 2017 8:23 pm
FLASH NEWS

റെക്കോഡ് നിറവില്‍ കോട്ടയം ബാബുരാജ്

Published : 8th September 2016 | Posted By: SMR

കോട്ടയം:  കേരള സ്ഥല വിജ്ഞാനകോശത്തിന്റെ രചയിതാവ് കോട്ടയം ബാബുരാജിന് ലോക റെക്കോഡ്. കേരളത്തിലുടനീളമുള്ള മുഴുവന്‍ റോഡുകളിലൂടെയും സ്‌കൂട്ടറില്‍ സഞ്ചരിച്ച് സമ്പാദിച്ച വിവരങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ റഫറന്‍സ് ഗ്രന്ഥമാണ് കേരള സ്ഥല വിജ്ഞാനകോശം. ഇതിനായി അഞ്ചുലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്തു.
സംസ്ഥാനത്തെ 28,000 സ്ഥലനാമങ്ങള്‍ അക്ഷരമാല ക്രമത്തില്‍ ചേര്‍ത്ത് ഓരോ സ്ഥലത്തിന്റെയും കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത് തുടങ്ങിയ വിവരങ്ങളും ഓരോ സ്ഥലത്തും എത്തിച്ചേരുന്നതിനുള്ള വഴി, ദൂരം തുടങ്ങിയവയും വിശദീകരിക്കുന്നു. സ്ഥലങ്ങളുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കുന്നതിന് 530 റോഡ് ചാര്‍ട്ടുകളുമുണ്ട്. ആറ് പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു.
ലോകത്തിലെ ആദ്യത്തെ സംരംഭം എന്ന പരിഗണനയിലാണ് യൂനിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം ലോക റെക്കോഡ് നല്‍കി ബാബുരാജിനെ ബഹുമാനിച്ചത്.  ഇന്റര്‍നാഷനല്‍ യോഗാ ഫെഡറേഷന്‍ പ്രസിഡന്റ് സ്വാമി പരമാനന്ദ മഹാരാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം മണര്‍കാട് സ്വദേശിയായ ബാബുരാജ് കേരള സര്‍ക്കാരിന്റെ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണസമിതിഅംഗമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക