|    Jul 21 Fri, 2017 12:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റെക്കോഡ് കൂട്ടുകെട്ടില്‍ കിവീസിന് അനായാസ ജയം

Published : 18th January 2016 | Posted By: SMR

ഹാമില്‍റ്റണ്‍: ട്വന്റി ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുമായി മാര്‍ട്ടിന്‍ ഗുപ്റ്റിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും തകര്‍ത്താടിയപ്പോള്‍ പാകിസ്താനെതിരായ രണ്ടാം ട്വന്റിയില്‍ ന്യൂസിലന്‍ഡിന് ഉജ്ജ്വല ജയം.
ഒന്നാം വിക്കറ്റില്‍ 171 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തിയ ഗുപ്റ്റില്‍-വില്യംസണ്‍ സഖ്യം 10 വിക്കറ്റിന്റെ അനായാസ ജയമാണ് ആതിഥേയരായ കിവീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 168 റണ്‍സെടുത്തു. പുറത്താവാതെ 27 പന്തില്‍ നാല് വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സെടുത്ത ഉമര്‍ അക്മലാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. 39 റണ്‍സുമായി ശുഐബ് മാലിക്കും പാക് ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടിയില്‍ സമീപ കാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന ഗുപ്റ്റിലും (87*) വില്യംസണും (72*) ഒത്തുചേര്‍ന്നപ്പോള്‍ 17.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ന്യൂസിലന്‍ഡ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 58 പന്തില്‍ ഒമ്പത് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഗുപ്റ്റിലിന്റെ ഇന്നിങ്‌സ്. 48 പന്ത് നേരിട്ട വില്യംസണ്‍ 11 ബൗണ്ടറി അടിച്ചു. മല്‍സരത്തില്‍ ഇരുവരുടെയും ബാറ്റിങ് സ്‌ട്രൈക്ക്‌റേറ്റ് 150 ആയിരുന്നു.
ഗുപ്റ്റിലാണ് കളിയിലെ താരം. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ ട്വന്റി പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി. നേരത്തെ പരമ്പരയിലെ ആദ്യ കളിയില്‍ പാകിസ്താന്‍ വിജയിച്ചിരുന്നു. പരമ്പരയിലെ അവസാന മല്‍സരം വെള്ളിയാഴ്ച വെല്ലിങ്ടണില്‍ അരങ്ങേറും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക