|    May 22 Tue, 2018 11:31 am
FLASH NEWS
Home   >  Todays Paper  >  page 11  >  

റെക്കോഡിലൂടെ അമര്‍ഷം തീര്‍ത്ത് കെന്‍ഡ്ര ഹാരിസന്‍

Published : 24th July 2016 | Posted By: SMR

ലണ്ടന്‍: റിയോ ഒളിംപിക്‌സിലെ അമേരിക്കന്‍ ടീമില്‍ ഇടംലഭിക്കാതെ പോയതിന്റെ അമര്‍ഷം കെന്‍ഡ്ര ഹാരിസണ്‍ തീര്‍ത്തത് ലോക റെക്കോഡ് പ്രകടനവുമായി. ലണ്ടന്‍ ഡയമണ്ട് ലീഗിലെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് കെന്‍ഡ്ര ലോക റെക്കോഡ് സ്ഥാപിച്ചത്.
28 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് 23 കാരിയായ അമേരിക്കന്‍ താരത്തിന് മുന്നില്‍ പഴങ്കഥയായത്. 12.20 സെക്കന്‍ഡ് കൊണ്ട് മല്‍സരം പൂര്‍ത്തിയാക്കിയാണ് റിയോ ഒളിംപിക്‌സ് ടീമില്‍ നിന്ന് തന്നെ തഴഞ്ഞവര്‍ക്ക് കെന്‍ഡ്ര മറുപടി നല്‍കിയത്. 1988ല്‍ ബള്‍ഗേറിയയുടെ യോര്‍ഡാങ്ക ഡോന്‍കോവ കുറിച്ച 12.21 സെക്കന്‍ഡാണ് കെന്‍ഡ്രയ്ക്കു മുന്നില്‍ വഴിമാറിയത്.
അമേരിക്കന്‍ ട്രയല്‍സില്‍ നിരാശപ്പെടുത്തിയതാണ് കെന്‍ഡ്രയ്ക്ക് റിയോ ടിക്കറ്റ് നിഷേധിക്കാന്‍ കാരണം. ട്രയല്‍സില്‍ താരത്തിന് ആറാമത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ. ഒളിംപിക്‌സ് ടീമില്‍ ഇടം നേടാനാവാത്തതില്‍ താന്‍ നിരാശയിലായിരുന്നു. തന്നെക്കൊണ്ട് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കാനായിരുന്നു ലണ്ടനില്‍ എത്തിയത്. ലോക റെക്കോഡ് നേടാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടയാണ്- മല്‍സരശേഷം കെന്‍ഡ്ര പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss