|    Mar 26 Sun, 2017 1:06 pm
FLASH NEWS

റൂസഫിനെതിരായ കുറ്റവിചാരണ നടപടികള്‍ തുടരും

Published : 11th May 2016 | Posted By: SMR

ബ്രസീലിയ: ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെതിരായ കുറ്റവിചാരണാ നടപടികള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം പിന്‍വലിച്ചതായി ബ്രസീല്‍ കോണ്‍ഗ്രസ് അധോസഭാ ആക്ടിങ് സ്പീക്കര്‍. മുന്‍ തീരുമാനം പിന്‍വലിച്ചതായി ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മാരന്‍ഹാവോ അറിയിച്ചു. കുറ്റവിചാരണയ്ക്കനുകൂലമായുള്ള കഴിഞ്ഞമാസം 17ലെ വോട്ടെടുപ്പ് ഫലം അസാധുവാക്കുന്നതായി മാരന്‍ഹാവോ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സ്പീക്കറുടെ നടപടി തള്ളിയ സെനറ്റ് പ്രസിഡന്റ് കുറ്റവിചാരണാ നടപടികളുമായി മുന്നോട്ടുപോവുമെന്ന് അറിയിച്ചു.

(Visited 33 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക