|    Jul 20 Fri, 2018 5:41 pm
FLASH NEWS

റൂറല്‍ പോലിസിനെ ആധുനീകവല്‍കരിക്കാന്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കമിടും: ഐഷാ പോറ്റി എംഎല്‍എ

Published : 26th September 2017 | Posted By: fsq

 

കൊല്ലം: റൂറല്‍ പോലിസിനെ ആധുനികവല്‍ക്കരിക്കാന്‍   സര്‍ക്കാര്‍ തലത്തില്‍ വിവിധ കര്‍മ്മപദ്ധതികള്‍ക്ക്  തുടക്കമിടാനായി എല്ലാ വിധ പ്രവര്‍ത്തനവും നടത്തുമെന്ന് ഐഷാ പോറ്റി എംഎല്‍എ. കൊല്ലം റൂറല്‍ പോലിസ് ജില്ലയില്‍ കൊട്ടാരക്കര ടൗണിലും പരിസരത്തും സ്ഥാപിച്ച സിസിടിവി കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എംഎല്‍എ. റൂറല്‍ പോലിസില്‍ കുറേ പരിമിതികള്‍ ഉണ്ടായിരുന്നു. പടിപടിയായി പരിമിധികള്‍ കുറച്ചു കൊണ്ടുവരുകയാണ്.  പോലിസ് കണ്‍ട്രോള്‍ റൂം നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കൊട്ടാരക്കര ടൗണില്‍ ടൗണില്‍ തന്നെയുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സ് നവീകരിക്കുവാനുള്ള നടപടികള്‍ നടത്തും. കെഐപി കെട്ടിടവുമായി ബന്ധപ്പെട്ട നവീകരണത്തിന് സര്‍ക്കാരില്‍ എല്ലാ വിധ സമ്മര്‍ദ്ദവും നടത്തിയതായി എംഎല്‍ എ പറഞ്ഞു. കുറ്റകൃത്യങ്ങളും നിയമലംഘനവും തടയുവാനും കണ്ടു പിടിക്കാനും പൊതു ജനങ്ങള്‍ക്ക് ആശ്വാസം പകരാനും കാമറ സംവിധാനം മുലം കഴിയും. കൊട്ടാരക്കര ടൗണില്‍ നിരീക്ഷണ കാമറ സ്ഥാപിച്ച മാതൃക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും ഏറ്റെടുക്കണമെന്നും നിയമസഭ സാമാജിക എന്ന രീതിയാല്‍ എല്ലാ സഹായവും ഉണ്ടാക്കുമെന്നും   അയിഷാ പോറ്റി എംഎല്‍എ കുട്ടിച്ചേര്‍ത്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഗീതാ സുധാകരന്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ പോലിസ് മേധാവി ബി അശോകന്‍ ഐപിഎസ്, ഭരണ വിഭാഗം ഡിവൈഎസ്പി സര്‍ജു പ്രസാദ്, കൊട്ടാരക്കര ഡിവൈ എസ്പി ജെ ജേക്കബ്, പുനലൂര്‍ ഡിവൈഎസ്പി ബി  കൃഷ്ണ കുമാര്‍ ,ജില്ല കൈം ബ്രാഞ്ച് ഡിവൈഎസ്പി സിനി ഡെന്നീസ്,കൗണ്‍സിലര്‍ കാര്‍ത്തിക വി നാഥ് ,  കെഎസ്‌ഐ  പ്രതിനിധി രവി വര്‍മ്മ, പിഡബ്ലൂഡി എന്‍ജിനീയര്‍ ജി എസ് ഗീത, മധുസൂദനന്‍ പിള്ള, ജയകുമാര്‍ എസ്, ഷിഹാബുദീന്‍, എസ് സലിം, ബിജു, എന്നിവര്‍ സംസാരിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss