|    Jan 16 Mon, 2017 8:38 pm
FLASH NEWS

റൂറല്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം സമാപിച്ചു

Published : 4th December 2015 | Posted By: swapna en

കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കോഴിക്കോട് റൂറല്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപനസമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി കോയ അധ്യക്ഷതവഹിച്ചു. എന്‍ പി ജനറല്‍ വിഭാഗത്തില്‍ ജിയുപിഎസ് കൊടലും ജിഎച്ച്എസ്എസ് മെഡിക്കല്‍ കോളജ് കാംപസും, യുപി വിഭാഗത്തില്‍ സാവിയോ എച്ച്എസ്എസ് ദേവഗിരിയും ജിയുപിഎസ് കൊടലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് മാവൂരും ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂരും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ റഹ്്മാനിയ സ്‌കൂളും ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.അറബി സാഹിത്യോല്‍സവം എല്‍പി വിഭാഗത്തില്‍ എഎംഎല്‍പിഎസ് കൈലമഠവും എഎല്‍പിഎസ് ഒളവണ്ണയും യുപി വിഭാഗത്തില്‍ എഎംയുപിഎസ് പുത്തൂര്‍മഠവും എഎംയുപിഎസ് കമ്പിളിപ്പറമ്പും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സിഐആര്‍എച്ച്എസ് മാത്തറയും ഇഎംഎസ് ഗവ. ഹൈസ്‌കൂള്‍ പെരുമണ്ണയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.സംസ്‌കൃതോല്‍സവത്തില്‍ യുപി വിഭാഗത്തില്‍ കെസിഎംയുപിഎസ് കാച്ചിലാട്ട് ഒന്നാംസ്ഥാനം നേടി. ജിയുപിഎസ് കൊടലും സെന്റ് സേവിയേര്‍സ് പെരുവയലും രണ്ടാംസ്ഥാനം പങ്കിട്ടു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കുറ്റിക്കാട്ടൂരും പന്തീരങ്കാവ് ഹൈസ്‌കൂളും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.സൗജന്യ സെമിനാര്‍താമരശ്ശേരി: സൊസൈറ്റി ഫോര്‍ എജ്യുകേഷനല്‍ എംപവര്‍മെന്റ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വിവിധ പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി രണ്ടുദിവസത്തെ സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈങ്ങാപ്പുഴ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറിന് പ്രമുഖ പരിശീലകന്‍ ഷാജു വടകര നേതൃത്വം നല്‍കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 964 5555 584 എന്ന നമ്പറില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക