|    Oct 17 Wed, 2018 7:10 pm
FLASH NEWS

റൂബെല്ല വാക്‌സിന്‍ : ജില്ലയില്‍ വിപുലമായ തയ്യാറെടുപ്പ്

Published : 29th September 2017 | Posted By: fsq

 

കണ്ണൂര്‍: മീസില്‍സ്, റൂബെല്ല രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവയ്പുകള്‍ എല്ലാ കുട്ടികള്‍ക്കും നല്‍കുകയെന്നത് രക്ഷിതാക്കളുടെ ചുമതലയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ രോഗങ്ങളെ രാജ്യത്തു നിന്ന് നിര്‍മാര്‍ജനം ചെയ്യുകയാണ് പ്രതിരോധ കുത്തിവയ്പ് ക്യാംപയിന്റെ ലക്ഷ്യം. വസൂരി, പോളിയോ തുടങ്ങിയ മാരകരോഗങ്ങള്‍ തുടച്ചുനീക്കാ ന്‍ കഴിഞ്ഞത് ഇത്തരം പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയാണ്. അതിനാല്‍ എല്ലാ വിഭാഗമാളുകളും ഈ പ്രവര്‍ത്തനത്തില്‍ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഒക്‌ടോബര്‍ 3 മുതലാണ് കാംപയിന്‍. ഇതിനായി ജില്ലയില്‍ വിപുലമായ തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു. 1789 സ്‌കൂളുകളിലായി 3098 വാക്‌സിന്‍ സെഷനുകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മൂന്ന് ആഴ്ചകളിലായിട്ടായിരിക്കും വിദഗ്ധ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും മേല്‍നോട്ടത്തില്‍ കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കുക. തുടര്‍ന്നുള്ള ഒന്ന്, രണ്ട് ആഴചകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച കേന്ദ്രങ്ങളില്‍ 2208 വാക്‌സിന്‍ സെഷനുകളും സജ്ജമാക്കും. ഇങ്ങനെ ആകെ 5306 സെഷനുകളിലായി ജില്ലയിലെ ഒമ്പതു മാസം മുതല്‍ 15 വയസ്സുവരെ പ്രായമുള്ള 593129 കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കാനാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss