|    Jul 21 Sat, 2018 1:15 am
FLASH NEWS

റൂബെല്ല പ്രതിരോധ പരിപാടികള്‍ക്ക് തുടക്കമായി

Published : 26th September 2017 | Posted By: fsq

 

പൊന്നാനി: മീസില്‍സ് റൂബെല്ല പ്രതിരോധ പരിപാടികള്‍ക്ക് പൊന്നാനി നഗരസഭ സഭയില്‍ തുടക്കമായി. അധ്യാപകര്‍ക്ക് ബോധവല്ക്കരണ ക്ലാസ് നല്‍കി. ബുദ്ധിമാന്ദ്യം ഉള്‍പ്പെടെയുള്ളവക്ക് കാരണമാകുന്ന മീസില്‍സ് റൂബെല്ലയെ തുടച്ചു നീക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്  തുടക്കമായത്. ആരോഗ്യ വകുപ്പിന്റെ കീഴില്‍ വിവിധ പരിപാടികളാണ് മീസില്‍ സ് റൂബെല്ല പ്രതിരോധത്തിന്റെ ഭാഗമായി നടക്കുന്നത്. കേരളത്തില്‍ മീസില്‍സ് റൂബെല്ലയുടെ തോത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.പൊന്നാനിയില്‍ 40 സ്‌കൂളുകളിലും 83 അംഗന്‍വാടികളും കേന്ദ്രീകരിച്ച് കുത്തിവെപ്പ് നല്‍കും. 9 മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് കുത്തിവെപ്പ് നല്‍കുക. പ്രതിരോധ പരിപാടിയുടെ ഭാഗമായി അധ്യാപകര്‍, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള ബോധവലക്കരണ ക്ലാസും, പരിശീലനവും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ വെച്ച് നല്‍കി.നഗരസഭാ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി ബോധവല്‍്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. യുനിസെഫ് ഓഫീസര്‍ ഡോ.അയ്യര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി രമാദേവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍, ഡോ. വഹീദ, ജഗദീഷ്, സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss