|    Jan 23 Mon, 2017 8:02 am
FLASH NEWS

റൂബല്ല വാക്‌സിനേഷനെടുത്ത കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Published : 30th July 2016 | Posted By: SMR

പത്തനംതിട്ട: ഓമല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റൂബില വാക്‌സിനേഷന്‍ എടുത്ത കുട്ടികളില്‍ നാലുപേര്‍ മയങ്ങി വീണു. ഇന്നലെ രാവിലെ 11നാണ് സംഭവം. ഒരേ ക്ലാസിലെ കുട്ടികള്‍ക്ക് വീതമാണ് കുത്തിവയ്പ് എടുത്തത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് മയങ്ങി വീണത്. ഉടന്‍ കുട്ടികളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികില്‍സ നല്‍കി. ഓമല്ലൂര്‍ പിഎച്ച്‌സിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമാണ് സ്‌കൂളില്‍ കുത്തിവയ്പിനായി എത്തിയത്.
എന്നാല്‍ കുട്ടികള്‍ മയങ്ങി വീഴാന്‍ ഇടയായത് രാവിലെ പ്രഭാത ഭക്ഷണം കഴിക്കാതെ എത്തിയതുകൊണ്ടാണെന്നാണ് അവരുടെ മാതാപിതാക്കള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക