|    Aug 18 Fri, 2017 12:53 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റൂപര്‍ട്ട് മര്‍ഡോക് നാലാം തവണയും വിവാഹിതനാവുന്നു

Published : 13th January 2016 | Posted By: SMR

ലണ്ടന്‍: 84കാരനായ മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക് വീണ്ടും വിവാഹിതനാവുന്നു. മുന്‍ സൂപ്പര്‍ മോഡലും ഹോളിവുഡ് നടിയുമായ ജെറി ഹാള്‍ ആണ് വധു. മര്‍ഡോക്കിന്റെ ന്യൂസ് കോര്‍പറേഷന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടൈംസ് പത്രത്തില്‍ നല്‍കിയ പരസ്യത്തിലൂടെയാണ് വിവാഹ വാര്‍ത്ത ഇരുവരും ലോകത്തെ അറിയിച്ചത്. നാലു മാസമായി മര്‍ഡോക്കും ജെറിയും പ്രണയത്തിലായിരുന്നു. ആസ്‌ത്രേലിയയില്‍വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം ലോസാഞ്ചലസില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപന ചടങ്ങിലാണ് മര്‍ഡോക്ക് ജെറിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്.
റൂപര്‍ട്ട് മര്‍ഡോക്കിന്റെ നാലാം വിവാഹമാണിത്. റോക്ക് ഗായകനായ മൈക്ക് ജാഗറുടെ പങ്കാളിയായിരുന്നു ജെറി. ഇരുവരും വിവാഹിതരല്ലെങ്കിലും ഈ ബന്ധത്തില്‍ നാലു കുട്ടികളുണ്ട്. മര്‍ഡോക്കിന് മൂന്ന് വിവാഹങ്ങളില്‍ ആറു മക്കളാണുള്ളത്. ലണ്ടനില്‍ നടന്ന റഗ്ബി ലോകകപ്പ് ഫൈനല്‍ മല്‍സരം കാണാന്‍ മര്‍ഡോക്കും ജെറിയും ഒരുമിച്ചെത്തിയതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന കാര്യം ഒക്ടോബറില്‍ പുറത്തുവന്നിരുന്നു.
ലോകത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപന ഉടമയാണ് മര്‍ഡോക്. ന്യൂസ് കോര്‍പറേഷന്‍ എംഡിയും ചെയര്‍മാനും സാറ്റലൈറ്റ് ടെലിവിഷന്‍, ചലച്ചിത്രവ്യവസായം, ഇന്റര്‍നെറ്റ് എന്നീ മേഖലകളിലെ പ്രമുഖ മുടക്കുമുതല്‍ നിക്ഷേപകനുമാണ് ഇദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക