|    Jan 24 Tue, 2017 6:46 pm
FLASH NEWS

റുവാണ്ട: പോള്‍ കഗാമെ മൂന്നാംതവണയും മല്‍സരത്തിന്

Published : 2nd January 2016 | Posted By: SMR

കിഗാളി: റുവാണ്ടയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും സ്ഥാനാര്‍ഥിയാവുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. മൂന്നാംതവണയും കഗാമെയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ അനുവദിക്കുന്ന ഭരണഘടനാഭേദഗതിക്ക് ഹിതപരിശോധനയില്‍ അംഗീകാരം ലഭിച്ചതിനു പിന്നാലെയാണു പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ 2034 വരെ അധികാരത്തില്‍ തുടരുമെന്നാണു കരുതുന്നത്.
റുവാണ്ടന്‍ ജനതയ്ക്കു തന്നെ ആവശ്യമുണ്ടെന്നു വ്യക്തമാക്കിയതിനാല്‍ താനത് അനുസരിക്കുക മാത്രമാണു ചെയ്യുന്നതെന്ന് കഗാമെ പറഞ്ഞു. 2000ലാണ് കഗാമെ അധികാരത്തിലെത്തുന്നത്. 1994ലെ റുവാണ്ടന്‍ വംശഹത്യക്ക് അന്ത്യം കുറിച്ചത് കഗാമെയുടെ വിമത സൈനികവിഭാഗമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക