|    Aug 21 Mon, 2017 12:17 pm
Home   >  Todays Paper  >  page 9  >  

റുവാണ്ട തിരഞ്ഞെടുപ്പില്‍ പോള്‍ കഗാമിക്ക് വിജയം

Published : 6th August 2017 | Posted By: fsq

 

കിഗാലി: റുവാണ്ട പൊതുതിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് പോള്‍ കഗാമിക്ക് വിജയം. തുടര്‍ച്ചയായി മൂന്നാം തവണയാണ് 59കാരനായ കഗാമി റുവാണ്ട പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. ആകെ പോള്‍ ചെയ്തതില്‍ 98.66 ശതമാനം വോട്ടുകള്‍ കഗാമിക്ക് ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഴു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1994ല്‍ എട്ടുലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട വംശഹത്യയെത്തുടര്‍ന്നുണ്ടായ തകര്‍ച്ചയില്‍ നിന്ന് റുവാണ്ടയെ കരകയറ്റിയ നേതാവെന്ന നിലയിലാണ് കഗാമി അറിയപ്പെടുന്നത്. 2000ലാണ് കഗാമി ആദ്യമായി പ്രസിഡന്റായത്. അദ്ദേഹം ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന്ുനേരത്തേ പ്രതീക്ഷിച്ചിരുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കി. കഗാമി തുടരുന്നത് ഏകാധിപത്യ പ്രവണതകളാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമര്‍ത്തുന്ന നിലപാടാണ് കഗാമിയുടെതെന്നും വിമര്‍ശനമുണ്ട്. വോട്ടെടുപ്പ് നടന്ന രാഷ്ട്രീയ സാഹചര്യം സംബന്ധിച്ചു മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. ജനപിന്തുണയാണ് വിജയത്തിനു കാരണമെന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്. എന്നാല്‍, എതിര്‍സ്ഥാനാര്‍ഥി ദുര്‍ബലനായതും സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വരുമെന്ന ജനങ്ങളുടെ ഭയവും തിരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിച്ചതായി മനുഷ്യാവകാശസംഘടനകള്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക