|    Jan 24 Tue, 2017 6:55 pm
FLASH NEWS

റുവാണ്ടയിലെ അവസാന രാജാവ് കിഗാലി അഞ്ചാമന്‍ അന്തരിച്ചു

Published : 18th October 2016 | Posted By: SMR

കിഗാലി: റുവാണ്ടയിലെ അവസാന രാജാവ് ബോണ്‍ ജീന്‍ ബാപ്തിസ്റ്റ് ഡഹിന്ദുര്‍വ എന്ന കിഗാലി അഞ്ചാമന്‍ (80) യുഎസില്‍ അന്തരിച്ചു. 1959ലാണ് കിഗെലി അധികാരമേറ്റത്. എന്നാല്‍, 1961ല്‍ റുവാണ്ടയിലുണ്ടായ പട്ടാള അട്ടിമറിയില്‍ അധികാരഭ്രഷ്ടനായ കിഗെലി നാടുവിടാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. പിന്നീട് യുഎസില്‍ താമസമാക്കിയ അദ്ദേഹം റുവാണ്ടന്‍ അഭയാര്‍ഥികള്‍ക്കും അനാഥകള്‍ക്കുമായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയായിരുന്നു. ദീര്‍ഘകാലം റുവാണ്ടയില്‍ അധികാരം കൈയാളിയിരുന്ന തുത്‌സി ന്യൂനപക്ഷവിഭാഗത്തിലെ അവസാന രാജാവായിരുന്നു കിഗാലി. 1961ല്‍ ഹുതു വിഭാഗത്തിന്റെ പിന്തുണയോടെ പട്ടാള അട്ടിമറി നടക്കുകയും റുവാണ്ടയെ റിപബ്ലിക്കായി പ്രഖ്യാപിക്കുകയുമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക