|    May 26 Fri, 2017 11:14 am
FLASH NEWS

റുവാണ്ടന്‍ വംശഹത്യ: മുന്‍ മേയര്‍മാര്‍ക്ക് ജീവപര്യന്തം

Published : 8th July 2016 | Posted By: SMR

പാരിസ്: 1994ലെ റുവാണ്ടന്‍ വംശഹത്യയുമായി ബന്ധപ്പെട്ട് രണ്ടു മുന്‍ മേയര്‍മാര്‍ക്ക് ഫ്രഞ്ച് കോടതി ജീവപര്യന്തം തടവു വിധിച്ചു. ടിറ്റോ ബറാഹിറ (65), ഒക്ടാവിയന്‍ ജെന്‍സി (58) എന്നിവര്‍ക്കെതിരെയാണു മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തിനു ശിക്ഷ വിധിച്ചത്. ഫ്രഞ്ച് പ്രദേശത്ത് വച്ച് നേരത്തെ ഇവര്‍ രണ്ടുപേരും അറസ്റ്റിലായിരുന്നു. വംശഹത്യക്കാലത്ത് റുവാണ്ടയിലെ കബാറോന്‍ഡോ നഗരത്തിലെ ചര്‍ച്ചില്‍ അഭയം തേടിയ തുത്‌സി വംശജരായ 2000ത്തോളം പേരെ കൊലപ്പെടുത്തുന്നതിന് ഇവര്‍ നേതൃത്വം നല്‍കിയെന്നാണ് കേസ്. വംശഹത്യക്കിടെ ഹുതു സായുധസംഘക്കാര്‍ തുത്‌സി വിഭാഗക്കാരുള്‍പ്പെടെ എട്ടു ലക്ഷത്തോളം പേരെ കൊലപ്പെടുത്തിയിരുന്നു. റുവാണ്ടന്‍ മുന്‍ സൈനിക കാപ്റ്റന്‍ പാസ്‌കല്‍ സിംബികന്‍ഗ്വയെ 25 വര്‍ഷം തടവിനു വിധിച്ചശേഷം ഇതാദ്യമായാണ് ഫ്രഞ്ച് കോടതി വംശഹത്യക്കേസില്‍ വിധി പുറപ്പെടുവിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day