|    Oct 16 Tue, 2018 3:08 am
FLASH NEWS

റുബീന ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍

Published : 16th September 2017 | Posted By: fsq

 

ഫറോക്ക്: മുസ്്‌ലിംലീഗിലെ പി റുബീനയെ ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി റുബീനയ്ക്ക് 19 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സുധര്‍മയ്ക്ക് 18 വോട്ടും ലഭിച്ചു. ബിജെപി അംഗം പി സുജിത്ത് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പ് വരണാധികാരി പി രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു വോട്ടെടുപ്പ്. വോട്ടിങ് രീതിയെ തുടര്‍ന്ന് ഇരു മുന്നണികളും തമ്മില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് അരമണിക്കുര്‍ വൈകിയാണ് വോട്ടെടുപ്പ്  നടന്നത്. മുസ്‌ലിംലീഗ് പ്രതിനിധിയായിരുന്ന ടി സുഹറാബി ചെയര്‍പേഴ്‌സണ്‍ പദവി രാജിവച്ചതിനെ തുടര്‍ന്നാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്.കാണാതായ’ കോണ്‍ഗ്രസ് കൗണ്‍സിലര്‍ മൊയ്തീന്‍ കോയയും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എത്തിയത് യുഡിഎഫ് ക്യാംപിന് ആശ്വാസമായി. ക്ഷേമകാര്യ സമിതി അംഗമായ റുബിന ക്രമപ്രകാരമല്ല രാജി സമര്‍പ്പിച്ചതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചതോടെ രേഖാമൂലം രാജി നല്‍കി വീണ്ടും സത്യപ്രതിഞ ചെയ്തു. 23ാം വാര്‍ഡ് മുതുവാട്ടുപ്പാറ ഡിവിഷനിലെ  കൗണ്‍സിലറാണ് റുബീന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss