|    Oct 20 Fri, 2017 12:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റീ സര്‍വേ: സമയബന്ധിതമായി പരാതികള്‍ പരിഹരിക്കും- മന്ത്രി

Published : 13th August 2016 | Posted By: SMR

കോട്ടയം: റീ സര്‍വേയുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കും. 881 വില്ലേജുകളിലാണ് റീ സര്‍വേ പൂര്‍ത്തിയായിട്ടുള്ളത്. ശേഷിക്കുന്ന 783 വില്ലേജുകളില്‍ നിശ്ചിതകാലാവധിക്കുള്ളില്‍ റീ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കും. ഇതിനായി ജിപിഎസ് ഉള്‍പ്പെടെയുള്ള നവസാങ്കേതിക സംവിധാനങ്ങളും ഉപകരണങ്ങളും പ്രയോജനപ്പെടുത്തും. സര്‍വേ ഓഫിസ് ടെക്‌നിക്കല്‍ എംപ്ലോയിസ് യൂനിയന്‍ (എസ്ഒടിഇയു) 35ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റീ സര്‍വേ പിഴവുകള്‍ക്ക് വഴിയൊരുക്കുന്ന കാരണങ്ങള്‍ കണ്ടെത്താന്‍ പരിശോധനാ വിഭാഗത്തെ ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ ആരായും . സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലേക്കു പോവാനുള്ള ജീവനക്കാരുടെ വൈമുഖ്യം റവന്യൂ മന്ത്രി ചൂണ്ടിക്കാട്ടി. ചില തെക്കന്‍ ജില്ലകളില്‍ ജീവനക്കാര്‍ അധികമുണ്ട.് തിരുവനന്തപുരം ജില്ലയില്‍ 160 പേര്‍ കൂടുതലായി ജോലി ചെയ്യുന്നു. മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമാവും ജീവനക്കാരുടെ സ്ഥലം മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഒടിഇയു സംസ്ഥാന പ്രസിഡന്റ് സിജു പി തോമസ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക