|    Oct 20 Sat, 2018 1:49 pm
FLASH NEWS

റീ ടാറിങ് തകര്‍ന്നു; എസി റോഡ് വീണ്ടും കുണ്ടും കുഴിയുമായി

Published : 15th September 2017 | Posted By: fsq

 

രാമങ്കരി: മഴ കനത്തതോടെ റീ ടാറിങ് തകര്‍ന്ന് ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് വീണ്ടും കുണ്ടും കുഴിയുമായി.  വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയേറുകയാണ്. പള്ളാതുരുത്തിക്കും കളര്‍കോഡിനും മധ്യേയാണ്  റീ ടാറിങ് തകര്‍ന്ന്  കുഴികള്‍ രൂപപെട്ടിരിക്കുന്നത്. നാട്ടുകാര്‍ കുഴികളില്‍ വാഴ നട്ടു പ്രതിഷേധിച്ചിരുന്നു. അപകട സാധ്യത വര്‍ധിച്ചതോടെ പല ഭാഗങ്ങളിലും നാട്ടുകാര്‍ സൂചനാ ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന റീ ടാറിങിനെ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.  എന്നാല്‍, അധികൃതര്‍ അതൊന്നും കണക്കിലെടുത്തിരുന്നില്ല. ഏറെ അപകടങ്ങള്‍ക്ക് ഇടയായിട്ടുള്ള മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനും പാലത്തിനും മധ്യേയുള്ള ഭാഗത്ത് വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടതും യാത്രക്കാരെ ഭീതിപ്പെടുത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പുറമെ ചങ്ങനാശ്ശേരി മനയ്ക്കച്ചിറ പാലത്തിന്റെ ഒരു വശത്തെ കൈവരി തകര്‍ന്നതും  യാത്രക്കാരുടെ ജീവന് വെല്ലുവിളി ഉയര്‍ത്തുന്നു. റീടാറിങില്‍ അഴിമതി നടന്നതായുള്ള ആക്ഷേപം ശക്തമാണ്. ഇതേക്കുറിച്ച്  വിശദമായ അന്വേഷണം നടത്താന്‍  അധികൃതര്‍ തയ്യാറാവണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss