|    Jan 19 Thu, 2017 8:48 pm
FLASH NEWS

റീസര്‍വേ നടപടികളില്‍ വീഴ്ച: പരാതികള്‍ പരിഹരിക്കാനാവാതെ വില്ലേജ് അധികൃതര്‍

Published : 30th September 2016 | Posted By: Abbasali tf

വര്‍ക്കല: റീ സര്‍വേ നടപടികളില്‍ ഗുരുതരമായ വീഴ്ച വരുത്തിയിട്ടും പരാതികള്‍ വില്ലേജ്, താലൂക്ക് അധികൃതര്‍ യഥാസമയം പരിഹരിക്കുന്നില്ലെന്നു പരാതി. തണ്ടപ്പേരിലെ വ്യത്യാസം, ഭൂമിയുടെ വിസ്തീര്‍ണത്തിലെ ഏറ്റക്കുറച്ചില്‍, സ്വന്തംഭൂമി അന്യാധീനപ്പെട്ടത് തുടങ്ങി റീ സര്‍വേ പരാതികള്‍ അനവധിയാണ്. 2011ലാണ് വര്‍ക്കല വില്ലേജില്‍ റീ സര്‍വേ നടപടികള്‍ ആരംഭിച്ചത്. പുതിയ റീസര്‍വേ രേഖകള്‍ എത്തിയതു മുതല്‍ തുടങ്ങിയതാണു പരാതികള്‍. പരാതി ലഭിക്കുന്ന മുറയ്ക്ക് സര്‍വേയര്‍ക്ക് കൈമാറും. രണ്ടാഴ്ചയ്ക്കുള്ളില്‍ പുനപ്പരിശോധന നടത്തി റിപോര്‍ട്ട് ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍ക്ക് നല്‍കണം. അവര്‍ തയ്യാറാക്കുന്ന സ്‌കെച്ച്, ഹെഡ് സര്‍വേയര്‍ പരിശോധിച്ച് ഉത്തരവിനായി റവന്യൂ സെക്ഷന് കൈമാറി ജില്ലാ സര്‍വേ സൂപ്രണ്ട് ഓഫിസില്‍ അയക്കേണ്ടതുണ്ട്. എന്നാല്‍ ഇത് അവിടെ കെട്ടിക്കിടക്കുകയാണ്. 2011ല്‍ നല്‍കിയ പരാതികളില്‍ പലതും കാണാതായതായും പറയുന്നു. പരാതികള്‍ വീണ്ടും നല്‍കി പരിഹാരം തേടാന്‍ നിര്‍ബന്ധിതരാവുകയാണു ഗുണഭോക്താക്കള്‍. കഴിഞ്ഞ ഒന്നരമാസമായി വര്‍ക്കല താലൂക്ക് ഓഫിസില്‍ റീസര്‍വേ പരാതിയുടെ ചുമതലയുള്ള അഡീഷനല്‍ തഹസില്‍ദാര്‍ ലീവിലാണ്. പകരം ആളെത്തുകയോ, ചാര്‍ജ് കൈമാറുകയോ ചെയ്തിട്ടില്ല. താലൂക്കിലെ 13 വില്ലേജുകളില്‍ നിന്നു കൈമാറിയ പരാതികളാണ് ഇതുമൂലം ചുവപ്പുനാടയില്‍ കുരുങ്ങിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക