|    May 27 Sat, 2017 11:27 pm
FLASH NEWS

റീസര്‍വേ അപാകതകള്‍; കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദേശം

Published : 1st September 2016 | Posted By: SMR

മഞ്ചേരി: നറുകര വില്ലേജിലെ റീസര്‍വേ അപാകതകളുമായി ബന്ധപ്പെട്ടും, മഞ്ചേരി വില്ലേജിലെ ഭൂമിയുടെ ന്യായ വില സംബന്ധിച്ചുമുള്ള  പരിതികള്‍ പരിഹരിക്കുന്നതിനായി   കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍  വിളിച്ചു ചേര്‍ത്ത യോഗത്തി ല്‍ തീരുമാനമായി.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ്  തിരുവന്തപുരത്തെ  മന്ത്രിയുടെ ചേംബറില്‍ പ്രത്യേക യോഗം ചേര്‍ന്നത്.
പ്രശ്‌നം പരിഹരിക്കുന്നതിനു  മഞ്ചേരി മുനിസിപ്പാലിറ്റിയിലെ  നറുകര വില്ലേജില്‍ 4000ല്‍ കൂടുതല്‍ പേര്‍ക്കാണ് റീസര്‍ വേയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉള്ളത്.
2015 ഏപ്രില്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷകള്‍ 1042 എണ്ണമാണ്.
ഇതില്‍ പരിഹരിക്കപ്പെട്ടത് വെറും 22 അപേക്ഷകള്‍ മാത്രമാണന്നാണ് വിവരാവകാശപ്രകാരമുള്ള കണക്കുകള്‍. 11 ഉന്നത സര്‍വേയര്‍മാരടങ്ങുന്ന 79 ഉദ്യോഗസ്ഥരാണ് സര്‍വേ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം നിരവധി കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
യോഗത്തില്‍  അഡ്വ.  എം  ഉമ്മര്‍ എംഎല്‍എ, സബ് കലക്ടര്‍ ജാഫര്‍മാലിക്ക്, സര്‍വേ ഡയറക്ടര്‍ ദേവദാസ്, ജില്ലാ സര്‍വെ സൂപ്രണ്ട്, ഏറനാട് തഹസില്‍ദാര്‍ , പി സുബ്രമണ്യന്‍ , കെ ബാബുരാജ്, അസയ്ന്‍ കാരാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day