|    May 27 Sat, 2017 7:13 pm
FLASH NEWS

റീമ ഖലഫിന് ഫലസ്തീന്‍ പരമോന്നത ബഹുമതി

Published : 21st March 2017 | Posted By: fsq

 

ബെയ്‌റൂത്ത്: ഫലസ്തീന്‍ ജനതയ്ക്കു നേരെ ഇസ്രായേല്‍ വംശീയ വിവേചന നടപടികള്‍ നടപ്പാക്കുന്നുവെന്ന് റിപോര്‍ട്ട് ചെയ്ത മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ റീമ ഖലഫിന്് ഫലസ്തീന്‍ രാജ്യത്തെ പരമോന്നത ബഹുമതി നല്‍കുമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേലിനെതിരായി റിപോര്‍ട്ട് നല്‍കാന്‍ തയ്യാറായ ഖലഫിന് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിക്കാന്‍ തീരുമാനിച്ചവിവരം പ്രസിഡന്റ് അവരെ വിളിച്ചറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഖലഫിന്റെ മനുഷ്യത്വപരമായ നിലപാടിനെ ഫലസ്തീനി ജനത അഭിനന്ദിക്കുന്നതായും അബ്ബാസ് പറഞ്ഞു. ഇസ്രായേല്‍ വംശീയ വിവേചന നടപടികള്‍ നടപ്പാക്കുന്നുവെന്ന് യുഎന്നിനു കീഴിലുള്ള ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്‌റ്റേണ്‍ ഏഷ്യ (ഇഎസ്‌സിഡബ്ല്യുഎ) എക്‌സിക്യൂട്ടീവ് ഡയറക്ടറും യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ റീമ ഖലഫ് റിപോര്‍ട്ട് നല്‍കിയിരുന്നു. റിപോര്‍ട്ട് പിന്‍വലിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറസ് അടക്കമുള്ളവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അവര്‍ രാജിവയ്ക്കുകയായിരുന്നു. റിപോര്‍ട്ടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ റിപോര്‍ട്ടിലുണ്ടെന്നുമായിരുന്നു റീമയുടെ നിലപാട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day