|    Jan 23 Mon, 2017 8:10 am

റീത്ത ബഹുഗുണ ബിജെപിയിലേക്ക്

Published : 17th October 2016 | Posted By: mi.ptk

rita-bahuguna

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റീത്ത ബഹുഗുണ ജോഷി ബിജെപിയിലേക്ക്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് റീത്ത കോണ്‍ഗ്രസ് വിടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച റീത്ത ബഹുഗുണ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്ക് ഷീലാ ദീക്ഷിതിനെ കൊണ്ടുവരാനുള്ള പാര്‍ട്ടി തീരുമാനത്തില്‍ അതൃപ്തയായിരുന്നു.
റീത്തയുടെ സഹോദരനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണ ഒന്‍പത് എംഎല്‍എമാരുമായി ഈവര്‍ഷം ആദ്യം കോണ്‍ഗ്രസ് വിട്ടിരുന്നു. ഇത് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
സമാജ് വാദി പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേത്തിയ റീത്ത പിന്നിട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. റീത്തയുടെ പാര്‍ട്ടിമാറ്റം ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിനെ കൂടുതല്‍ ദുര്‍ബലമാക്കും. കോണ്‍ഗ്രസിന് പുറത്തുളള സാധ്യതകളാരായുമെന്ന് റീത പറഞ്ഞിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 217 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക