|    Jun 29 Thu, 2017 6:07 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേര്‍ന്നു

Published : 21st October 2016 | Posted By: SMR

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റീത്ത ബഹുഗുണ ജോഷി കോണ്‍ഗ്രസ്സില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് നിയമസഭാംഗത്വവും രാജിവച്ചു. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു റീത്ത പാര്‍ട്ടി അംഗത്വമെടുത്തത്.
നിയന്ത്രണരേഖ കടന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തെ ചോദ്യംചെയ്ത കോണ്‍ഗ്രസ്സിന്റെ നടപടി തന്നെ വേദനിപ്പിച്ചെന്നും അതിനാലാണ് കോണ്‍ഗ്രസ് വിട്ടതെന്നും റീത്ത ബഹുഗുണ പറഞ്ഞു. തന്റെ അതൃപ്തി നേരത്തേ തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടി ചെയ്യാന്‍പാടില്ലാത്തതാണ് ഇതെന്നും റീത്ത പറഞ്ഞു. ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ചുമതല പ്രശാന്ത് കിഷോറിനു നല്‍കിയ കോണ്‍ഗ്രസ് നടപടിയും തെറ്റായി. ഒരു തിരഞ്ഞെടുപ്പ് മാനേജര്‍ക്ക് നേതാവിന് പകരക്കാരനാവാന്‍ കഴിയില്ല. തങ്ങളെ അവഗണിച്ചതില്‍ കോണ്‍ഗ്രസ്സിലെ പല മുതിര്‍ന്ന നേതാക്കളും അസംതൃപ്തരാണെന്നും അവര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍നിന്നുള്ള മുതിര്‍ന്ന നേതാവായ റീത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ചരടുവലികളുടെ ഭാഗമായാണ് പാര്‍ട്ടി മാറിയത്. റീത്തയുടെ സഹോദരനും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണ നേരത്തേ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് റീത്തയെയും ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക