|    Jul 22 Sun, 2018 6:29 pm
FLASH NEWS

റിസ്‌ക് ഫണ്ട് ചികില്‍സാ ധനസഹായം : ജില്ലയില്‍ 5.44 കോടി രൂപ മന്ത്രി വിതരണം ചെയ്തു

Published : 19th September 2017 | Posted By: fsq

 

തൃശൂര്‍: സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ സഹകരണ കടാശ്വാസ പദ്ധതി പ്രകാരം ജില്ലയിലെ 649 പേര്‍ക്ക് 5.44 കോടി രൂപയുടെ ധനസഹായം വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ വിതരണം ചെയ്തു. പരിഗണന അര്‍ഹിക്കുന്നവരെ സഹായിക്കുന്നതില്‍ സഹകരണമേഖല മുന്‍പന്തിയിലാണ്. തൊഴിലുള്‍പ്പെടെ മറ്റു മേഖലകളിലും സ്തുത്യര്‍ഹമായ സേവനം ചെയ്യാനും സഹകരണ മേഖലയ്ക്കായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളെ സമന്വയിപ്പിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുമ്പോഴാണ് സഹകരണ ബാങ്കുകള്‍ പരിഗണന അര്‍ഹിക്കുന്നവരെ സഹായിക്കുന്നത്. ഇത്തരത്തില്‍ സഹകരണ മേഖല സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുളള വിശ്വാസം അനുസരിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മന്ത്രി എ സി മൊയ്തീനും സി എന്‍ ജയദേവന്‍ എംപി യും സഹകരണ സംഘം രജിസ്ട്രാര്‍ എസ് ലളിതാംബികയും ചേര്‍ന്ന് ധനസഹായവിതരണം നടത്തി. ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗത്തില്‍ സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ജനറല്‍ ടി കെ സതീഷ് കുമാര്‍, ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഇ എ സുഷമ, ജില്ലാ ബാങ്ക് ജനറല്‍ മാനേജര്‍ സി ആര്‍ രവിചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി ടി പത്മകുമാര്‍ സ്വാഗതവും അക്ബര്‍ അലി നന്ദിയും പറഞ്ഞു.  സഹകരണ നിയമപ്രകാരം രജിസ്റ്റര്‍  ചെയ്ത സഹകരണ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കുന്ന അംഗങ്ങളുടെ വായ്പതുകയുടെ 0.35 ശതമാനം നിരക്കില്‍ 100 രൂപയും കൂടിയത് 525  രൂപ നിരക്കില്‍ ഈടാക്കിയ തുകയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താണ് ധനസഹായം നല്‍കുന്നത്. അടച്ച വായ്പക്കാരന് മരിച്ചാല്‍ 150000 രൂപയും പലിശയും നല്‍കും.വായ്പക്കാരന്‍ മാരകരോഗം പിടിപ്പെട്ടാല്‍ ചികിത്സക്കായി 75000 രൂപയും നല്‍കും. 2009 മുതല്‍ 2017 സെപ്തംബര്‍ 15 വരെ 35382 പേര്‍ക്കായി 238.69 കോടി രൂപ നല്‍കി. 2016 സെപ്തംബറില്‍ ഈ ബോര്‍ഡ് നിലവില്‍ വന്നതിനുശേഷം 2017 സെപ്തംബര്‍ 30 വരെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളിലെ 5669 അപേക്ഷകര്‍ക്കായി 401539998 രൂപ റിസ്‌ക്ക് ഫണ്ടിനത്തില്‍ ധനസഹായം നല്‍കിക്കഴിഞ്ഞു. ബാക്കിയുളള ജില്ലകളിളെ ധനസഹായം ഈ ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.  തൃശൂര്‍ ജില്ലയിലെ അഞ്ച് താലൂക്കുകളിലേയും ജില്ലാ സഹകരണ ബാങ്കിലേയും അപേക്ഷകര്‍ക്കുളള ധനസഹായമാണ് ഇന്നലെ വിതരണം ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss