|    Oct 16 Tue, 2018 1:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിസോര്‍ട്ട് നിര്‍മാണം നിയമവിരുദ്ധമെന്ന്

Published : 21st September 2017 | Posted By: fsq

 

കൊച്ചി: ഇടുക്കി പള്ളിവാസല്‍ വില്ലേജില്‍ കൃഷിയാവശ്യങ്ങള്‍ക്കായി പതിച്ചുനല്‍കിയ ഭൂമിയിലാണ് പ്ലം ജൂഡി റിസോര്‍ട്ട് നിര്‍മിച്ചതെന്നും ഇതിന് റവന്യൂ വകുപ്പിന്റെ എന്‍ഒസിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാര്‍ മേഖലയില്‍ വിവേചനരഹിതമായി ഭൂമി ഉപയോഗിക്കുന്നുവെന്ന് പരക്കെ ആക്ഷേപമുണ്ട്. റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ പള്ളിവാസലില്‍ റിസോര്‍ട്ട് നിര്‍മിച്ചത് ഭൂമി പതിച്ചുനല്‍കല്‍ ചട്ടലംഘനമാണെന്നും ഡെപ്യൂട്ടി കലക്ടര്‍ കോടതിയെ അറിയിച്ചു. റിസോര്‍ട്ട് പരിസരത്ത് കനത്ത മഴയെ തുടര്‍ന്ന് പാറയിടിഞ്ഞ് വാഹനങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാകലക്ടര്‍ ആഗസ്ത് എട്ടിനു നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരേ റിസോര്‍ട്ട് പ്രൊപ്രൈറ്റര്‍ ടി എന്‍ അശോക്കുമാര്‍ നല്‍കിയ ഹരജിയിലാണ് റവന്യൂവകുപ്പ് വിശദീകരണം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss