|    Apr 25 Tue, 2017 9:53 pm
FLASH NEWS

റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച: യുവാവ് അറസ്റ്റില്‍

Published : 29th October 2016 | Posted By: SMR

കണ്ണൂര്‍: റിസോര്‍ട്ട് ഉടമയെ കാറില്‍ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുണ്ടേരിമൊട്ട ഹരിജന്‍ കോളനിക്ക് സമീപം സനൂഭിയാസിലെ പി മുഹമ്മദ് റിനാസി(29)നെയാണ് ടൗണ്‍ സിഐ കെ വി വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ സപ്തംബര്‍ 16ന് പയ്യാമ്പലത്തെ അജാസ് റിസോര്‍ട്ട് ഉടമ കുറ്റിയാട്ടൂര്‍ പള്ളിമുക്കിലെ സിത്താരയില്‍ പി വി അംജാദി(27)നെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഇന്നോവ കാറില്‍ പയ്യാമ്പലത്തെ റിസോര്‍ട്ടിലെത്തിയ അംജാദിനെ അദ്ദേഹത്തിന്റെ തന്നെ കാറില്‍ ആയിക്കര ഹാര്‍ബര്‍ പരിസരത്തെത്തിച്ച് തടങ്കലില്‍ വയ്ക്കുകയും ആറുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തെന്നാണു പരാതി. തുടര്‍ന്ന് 18000 രൂപ രൂപ വില വരുന്ന വാച്ചും 1000 ദിര്‍ഹവും ആറംഗ സംഘം തട്ടിയെടുക്കുകയായിരുന്നു. അംജാദിന്റെ കാറിനു സമീപത്തുണ്ടായിരുന്ന ബൈക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചു സൂചന ലഭിച്ചത്. ഇരുവിഭാഗവും തമ്മില്‍ നേരത്തേ ഉണ്ടായ വ്യക്തിവിരോധത്തിന്റെ ഭാഗമായാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലിസ് കണ്ടെത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day