|    Mar 23 Thu, 2017 11:57 am
FLASH NEWS

റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടും: കലക്ടര്‍

Published : 8th September 2016 | Posted By: SMR

തൊടുപുഴ: മൂന്നാറിലെ റിസോര്‍ട്ടുകളില്‍ നിന്ന് മാലിന്യം പുഴയിലേക്കൊഴുക്കുന്ന സംഭവത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്താത്ത റിസോര്‍ട്ടുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്.മൂന്നാറിലെ വിവിധ റിസോര്‍ട്ടുകളില്‍ നിന്നുള്ള മാലിന്യം മൂന്നാറിലൂടെ ഒഴുകുന്ന മുതിരപ്പുഴയാറിലേക്ക് എത്തുന്നുവെന്ന പാതിയില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുക്കുകയും  റിപോര്‍ട്ട് നല്‍കാന്‍ കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടത്.സര്‍വേ നടത്തി ്രപവര്‍ത്തനക്ഷമായ മാലിന്യ സംസ്‌കരണം ഏര്‍പ്പെടുത്താത്ത റിസോര്‍ട്ടുകള്‍ക്ക് രണ്ടുമാസത്തെ നോട്ടീസ് നല്‍കും.അല്ലാത്തവ അടച്ചു പൂട്ടാന്‍ നിര്‍ദേശ നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു.മുതിരപ്പുഴയാറ്റിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ പഞ്ചായത്ത് നടപടികള്‍ ആരംഭിച്ചിരുന്നു. മാലിന്യം പുറന്തള്ളുന്നതായി സംശയിക്കുന്ന റിസോര്‍ട്ടുകളുടെ സമീപം പഞ്ചായത്ത് അധികൃതര്‍ പരിശോധന നടത്തുകയും മാലിന്യം ഒഴുക്കിയ റിസോര്‍ട്ടുകളുടെ ്രപവര്‍ത്തനം നിരോധിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ റിസോര്‍ട്ട് ഉടമകള്‍ ഹൈകോടതിയെ സമീപിച്ചതിനാല്‍ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൂന്നാറിലെ മാലിന്യ ്രപശ്‌നം പരിഹരിക്കാന്‍ വിപുലമായ നടപടികള്‍ ആവശ്യമാണ്. മാലിന്യ ്രപശ്നങ്ങള്‍ക്ക് കാരണമാകുന്ന റിസോര്‍ട്ടുകള്‍ ഒരുമിച്ച് അടച്ചു പൂട്ടുന്നത് അ്രപായോഗികവും സാമൂഹ്യ ്രപശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത് ടൂറിസം രംഗത്തിനും തിരിച്ചടിയാകും.വിഷയത്തില്‍ ടൂറിസം വകുപ്പ് മന്ത്രിയുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് വിശദമായ സര്‍വേ നടത്താന്‍ തീരുമാനിച്ചത്.മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത കെട്ടിടങ്ങള്‍ക്ക് രണ്ടു മാസത്തെ കാലാവധി നല്‍കും.സമയ പരിധിക്കുള്ളില്‍ സംവിധാനം ഏര്‍പ്പെടുത്താത്തവ അടച്ചുപൂട്ടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ആദ്യ ഘട്ടമെന്ന നിലയില്‍ മൂന്നാറിലെ എല്ലാ റിസോര്‍ട്ടുകളിലും അടുത്ത ഘട്ടത്തില്‍ മറ്റ് വാണിജ്യ കേന്ദ്രങ്ങളിലും നടപടി സ്വീകരിക്കാനാണ് തീരുമാനം.സര്‍വേ മുന്നാഴ്ച കൊണ്ടു പൂര്‍ത്തിയാക്കും.ഇതിനായി ദേവികുളം സബ് കലക്ടര്‍,റവന്യൂ ഡിവിഷനല്‍ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട്്,ജില്ലാ ടൗണ്‍ പ്ലാനര്‍,മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചതായും കലക്ടര്‍ മനുഷ്യാവകാശ കമീഷന് നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തമാക്കി.

(Visited 35 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക