|    Sep 23 Sun, 2018 2:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റിസോര്‍ട്ടുകളെ ഷോപ്പുകളായി പരിഗണിക്കാനാവില്ല

Published : 18th January 2017 | Posted By: fsq

 

കൊച്ചി: റിസോര്‍ട്ടുകളെ ഷോപ്പുകളുടെ (കടകളുടെ) നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി. മൂന്നാറില്‍ റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നിഷേധിച്ച ചിന്നക്കനാല്‍ പഞ്ചായത്തിന്റെ നടപടിക്കെതിരേ കടവന്ത്ര സ്വദേശി മധു ജോണ്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്്.
കടകള്‍ നിര്‍മിക്കാനുള്ള അനുമതിയോടെ പതിച്ചു ലഭിച്ച ഭൂമിയില്‍ ഇതിന്റെ മറവില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തിഗത കൃഷി, വീട്, കട എന്നീ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന പ്രത്യേക വ്യവസ്ഥയോടെ പട്ടയം ലഭിച്ച ഭൂമിയിലാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ ഹരജിക്കാരന്‍ അനുമതി തേടിയത്. കട എന്നതിന് ഷോപ്‌സ് ആന്റ്് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ വ്യാപാരകേന്ദ്രം എന്ന നിര്‍വചനമാണെന്നും റിസോര്‍ട്ട് ഇതിന്റെ പരിധിയില്‍ വരുമെന്നും ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍, ബില്‍ഡിങ് റൂളില്‍ തന്നെ കടയെന്നതിന് വ്യക്തമായ നിര്‍വചനമുള്ള സാഹചര്യത്തില്‍ മറ്റു നിയമങ്ങളിലെ നിര്‍വചനങ്ങള്‍ തേടേണ്ടതില്ലെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തി.
പട്ടയത്തില്‍ പറഞ്ഞിട്ടുള്ള ആവശ്യങ്ങള്‍ക്കല്ലാതെ പട്ടയഭൂമി വിനിയോഗിക്കാന്‍ കഴിയില്ല. കാലമെത്ര കഴിഞ്ഞാലും ഇതില്‍ മാറ്റമുണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹരജിക്കാരന്‍ പട്ടയഭൂമിയില്‍ രണ്ടു നില കെട്ടിടം പണിയാനാണ് അനുമതി തേടിയത്. ഇതു കടയുടെ നിര്‍വചനത്തില്‍ വരില്ല. നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളെയാണ് കട എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
റിസോര്‍ട്ടിനെ ഒരുതരത്തിലും ഇതില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ഹൈക്കോടതി വിലയിരുത്തി. പ്രകൃതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കേണ്ട കാലഘട്ടമാണിതെന്നും കോടതി വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss