|    Jan 22 Sun, 2017 1:27 pm
FLASH NEWS

റിസോര്‍ട്ടുകളിലെ മോഷണം പ്രതിയുടെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു

Published : 10th August 2016 | Posted By: mi.ptk

രാജാക്കാട്: വിനോദ സഞ്ചാര കേന്ദ്രങ്ങളും റിസോര്‍ട്ടുകളും  വന്‍കിട ഹോട്ടലുകളും കേന്ദ്രീകരിച്ച് മോഷമം നടത്തുന്ന യുവാവിന്റെ സി സി ടി വി ദൃശ്യം ശാന്തമ്പാറ പൊലീസ്സിന് ലഭിച്ചു.
ചിന്നക്കനാല്‍ പവ്വര്‍ ഹൗസ്സിന് സമീപത്തെ റിസോര്‍ട്ടില്‍ മോഷണം നടത്തുന്നതിനായി കെട്ടിടത്തിന്റെ പുറകുവശത്തുകൂടി കയറി വരുന്ന യുവാവിന്റെ ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസ്സം ഈ റിസോര്‍ട്ടില്‍ നിന്നും മൊബൈല്‍ പോണ്‍ മോഷണം പോയിരുന്നു. ഇതോതുടര്‍ന്ന് റിസോര്‍ട്ടുടമ ശാന്തമ്പാറ  പൊലീസില്‍ പരാതി നല്‍കിയുരുന്നു. പാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ റിസോര്‍ട്ടിലെ സി സി ടി വി ദൃശ്യഹ്ങള്‍ പരിശോധിക്കവെയാണ് മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ചിന്നക്കനാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും അമ്പതിനായിരം രൂപാ വിലവരുന്ന എല്‍ ഇ ഡി ടിവകള്‍ മോഷണം പോയിരുന്നു. ഇത്തരത്തില്‍ മോഷണങ്ങള്‍ തുടര്‍കഥയായതോടെ പൊലീസ് അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.  അന്വേഷണത്തില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ശാന്തമ്പാറ എസ് ഐ പി എസ് സുബ്രമണ്യന്‍രെ നേതൃത്വത്തില്‍ സംശയകരമായ രീതിയില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക